മഴ നനഞ്ഞ്, കാടിനുള്ളില്‍ കുട്ടവഞ്ചിയിലൊരു കിടിലന്‍ യാത്ര..! July 8, 2022 സഞ്ചാരികള്‍ക്കിടയില്‍ വളരെ പരിചിതമായൊരു പേരാണ് ശെന്തുരുണി. കൊല്ലം ജില്ലയിലെ ഏക വന്യജീവി സംരക്ഷിത മേഖലയായ ശെന്തുരുണിയില്‍ അതിമനോഹരമായ വനപ്രദേശവും സസ്യ ജന്തുജാലങ്ങളുടെ സമൃദ്ധിയുമെല്ലാമുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഈ വന മേഖലയിലാണ്. ഉല്ലാസ യാത്രയ്ക്ക് വളരെ ഏറെ യോജിച്ച സ്ഥലമാണ് ഇവിടം. കാഴ്ചകഴ്ചള് കാണുന്നത് കൂടാതെ, മഴയത്ത് കുട്ടവഞ്ചിയില്‍ തുഴഞ്ഞുതുഴഞ്ഞു പോകാനുള്ള അപൂര്‍വ അവസരവും ഈ കാനനസുന്ദരി ഒരുക്കുന്നു. മഴക്കാലം അടിപൊളിയാക്കാന്‍ സഞ്ചാരികള്ക്കായുള്ളപാക്കേജുകള് കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ശെന്തുരുണി ഇക്കോടൂറിസം. കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതിനാല്‍ കുട്ടവഞ്ചികളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കളംകുന്നിനോടു ചേര്‍ന്നുള്ള ദ്വീപില്‍ നിര്‍മിച്ച മുള വീട്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച്, പരപ്പാറില്‍ ജലനിരപ്പു കുറയുന്ന സമയത്തും സഞ്ചാരികളെ ഇവിടേക്ക് കൊണ്ടുവരും. ആറില്‍ നല്ല വെള്ളമുള്ള സമയത്ത് ബോട്ടുകളിലാണ് ഇവിടേക്ക് സഞ്ചാരികളെ എത്തിക്കാറുള്ളത്. ഇവിടെ നിന്ന് നോക്കിയാല്‍ അണക്കെട്ടും വൃഷ്ടിപ്രദേശവും കൂടാതെ കാട്ടാന, കാട്ടു പോത്ത്, കരിങ്കുരങ്ങ്, ഹനുമാന് കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ കാഴ്ചകഴ്ചളുമെല്ലാം കാണാം.സഞ്ചാരികള്‍ക്കായി ശെന്തുരുണി ഇക്കോടൂറിസം ഒരുക്കുന്ന കിടിലന്‍ പാക്കേജുകള്‍ പരിചയപ്പെടാം.ജംഗിള്‍ ക്യാംപിങ് പാക്കേജുകള്ഇടിമുഴങ്ങൻനൈറ്റ്സ് ബോട്ടിങ്, ട്രെക്കിങ്, ക്യാംപ്ഫയർ, അരുവികളില്‍ പ്രകൃതിദത്ത സ്പാ , സൗജന്യ ഭക്ഷണം, താമസത്തിനായി പൂർണമായും സജ്ജീകരിച്ച 2 മുറികൾ, ഗൈഡിന്റെ സേവനം 2 പേർക്ക് 7500 രൂപയും അധികമുള്ള ഒരു ആളിനും 1500 രൂപയുമാണ്നിരക്ക്.2). വുഡി റോക്ക്വുഡ്ജീപ്പ്സഫാരി, ട്രെക്കിങ് (ഓപ്ഷണൽ), ക്യാംപ്ഫയർ, അരുവികളില്‍ പ്രകൃതിദത്ത സ്പാ , സൗജന്യ ഭക്ഷണം, താമസത്തിനായി പൂർണമായും സജ്ജീകരിച്ച 2 മുറികൾ, ഗൈഡിന്റെ സേവനം 2 പേർക്ക് 7500 രൂപയുംഅധികമുള്ള ഓരോ ആളിനും 1500 രൂപയുമാണ്നിരക്ക്.3)കുറുന്തോട്ടി ടോപ്പ്ഹട്ട്ജീപ്പ് സഫാരി, ട്രെക്കിങ് (ഓപ്ഷണൽ), ക്യാംപ്ഫയർ, താമസത്തിനായി പൂർണമായും സജ്ജീ കരിച്ച 2 മുറികൾ, ഗൈഡിന്റെ സേവനം 8 മണിക്കൂർ, ഒരാള്‍ക്ക് Rs.2000, കുറഞ്ഞത് 2 പേർ ഉണ്ടായിരിക്കണം.രാത്രി ട്രെക്കിങ്4 കിലോമീറ്റർ, 3 മണിക്കൂർ ട്രെക്കിങ്. ഒരാള്‍ക്ക് 2000 രൂപ. ബോട്ടിങ് അതിരാവിലെയും വൈകുന്നേരവും. ഒരുദിവസം 4 ട്രിപ്പുകൾ. ഒരു മണിക്കൂറിനു 300 രൂപ.താമസിച്ചു കൊണ്ടുള്ള പ്രോഗ്രാമുകൾ1 രാത്രിയും 2 ദിവസവും താമസം, ചായയും കാപ്പിയും ഉള്‍പ്പെടെ എല്ലാ ഭക്ഷണവും ലഭിക്കും.1). ജംഗിൾ ക്യാംപിങ്മുഴുവൻ ദിവസം നീണ്ടുനിൽക്കുന്ന ട്രെക്കിംഗ്, ഗൈഡിന്റെ സേവനം, ഭക്ഷണം മുതലായവ, 8 മണിക്കൂർ, കട്ടിലപ്പാറ-നടുവണ്ണൂർക്കടവ്, ഡാം-പരപ്പാർ, ഡാം പരപ്പാർ റിസർവോയർ വാക്ക്: 3 മണിക്കൂർ, ട്രെക്കിംഗ്, ഗൈഡ് സേവനം, ലഘുഭക്ഷണം, കട്ടിലപ്പാറ, ഡാം. 3 മണിക്കൂർ, ഒരാള്‍ക്ക് 500 രൂപ2). കഠിനമായ ട്രെക്കിങ്4 മണിക്കൂർ, കട്ടിലപ്പാറ – നെടുവന്നൂർക്കടവ്റൂട്ട്. ഒരാള്‍ക്ക് 2000, കുറഞ്ഞത് 2 പേര്.3). സോഫ്റ്റ്ട്രെക്കിങ്8 മണിക്കൂർ, ഈസമുക്ക്, അമ്പലമുക്ക്, നെല്ലി ക്കുന്ന്, ഇലവുമൂട്റൂട്ട്.4 മണിക്കൂർ, സൗജന്യ ഭക്ഷണം, അരുവികളില്‍ പ്രകൃതിദത്ത സ്പാ. ഒരാള്‍ക്ക് 500 രൂപ, കുറഞ്ഞത് 4 പേര്. ജീപ്പ് സഫാരി, താമസത്തിനുള്ള സജ്ജീകരണങ്ങളുള്ള മുറി, സൗജന്യ ഭക്ഷണം, ഗൈഡുകളുടെ സേവനം, സൗജന്യ ഗതാഗതം, താമസിക്കുന്നവര്‍ക്കുള്ള മറ്റു പ്രോഗ്രാമുകൾ1) വെറ്റ്വൈൽഡ്ട്രയൽമുതിർന്നവർ- 400 രൂപ, കുട്ടികൾ- 250 രൂപ, വി ദേശികൾ500 രൂപ, പ്രകൃതി ക്യാംപുകൾ-200 രൂപ2) ചെ ങ്കുറിഞ്ഞി പാതമുതിർന്നവർ- 800 രൂപ, കുട്ടികൾ- 500 രൂപ, വി ദേശികൾ1000 രൂപ, പ്രകൃതി ക്യാംപുകൾ-500 രൂപ3). ഡ്രീം ട്രയൽമുതിർന്നവർ- .2000 രൂപ, വി ദേശികൾ- 3000 രൂപ4). സ്പാ ‘എൻ’ പള്ളിവാസൽ2 പേർക്ക് 7500 രൂപ, ഓരോഅധിക വ്യ ക്തിക്കും 1500/- ഈടാക്കുന്നു.5). ലേക്ക്വ്യൂ ‘എൻ’ കളംകുന്ന്2 പേർക്ക് 5000 രൂപ. അധിക കി ടക്കയ്ക്ക് 1500 രൂപ.കൂടുതല്‍ വിവരങ്ങള്‍ക്ക്https://forest.kerala.gov.in/index.php/kollam/shendurney-eco-tourismഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. 0 Facebook Twitter Google + Pinterest Rejith previous post ഡ്രൈവറായി ഐശ്വര്യ രാജേഷ്: ‘ഡ്രൈവര്‍ ജമുന’യുടെ ട്രെയ്ലര് എത്തി next post കമല്‍ഹാസന്റെ ആറാട്ട് ഇനി ഒടിടിയില്‍; ‘വിക്രം’ സ്ട്രീമിംഗ് ഇന്ന് മുതൽ You may also like പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ... October 14, 2020 കാപ്പാട് ബീച്ചിന് അന്താരാഷ്ട്ര ബ്ലൂ ഫ്ളാഗ് അംഗീകാരം; ലോകത്തെ പരിസ്ഥിതിസൗഹൃദ... October 12, 2020 പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ... October 14, 2020 രാത്രി ഡ്രൈവിലെ സുരക്ഷാ ആശങ്ക October 10, 2020 10,200 സ്റ്റോപ്പുകളും 360 പാസഞ്ചര്‍ ട്രെയിനുകളും നിര്‍ത്തലാക്കാനൊരുങ്ങി ഇന്ത്യന്‍ റയില്‍വേ October 19, 2020 Mallu travel English October 14, 2020 പെൺകുട്ടികൾക്ക് ഒറ്റക്ക് യാത്രയുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ കേരളത്തിലെ വിനോദ... May 16, 2019 പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ... October 14, 2020 ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ സഞ്ചാരികൾക്കായി തുറന്നു... October 11, 2020 പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ... October 14, 2020 Leave a Comment Cancel Reply Δ