വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പോയ ദലിത് വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം. കുരമ്പാല അജീഷ് ഭവനത്തില്‍ അജീ ഷിന് ആണ് മര്‍ദ്ദനമേറ്റത്.
പരുക്കേറ്റ അജീഷ് കുമാര്‍ പന്തളത്തെ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലാണ്.ഇടയാടി പമ്പിന് സമീപം റോഡ് മുറിച്ച് കടക്കാന്‍ നിന്ന അജീഷിനെ അതുവഴി വന്ന പോലീസ് അരികിലേക്ക് വിളിച്ചു വരുത്തിയാണ് മര്‍ദ്ദിച്ചത്.
നീയാണോടാ ഇവിടുത്തെ മാലമോഷണക്കാരന് എന്നു ചോദിച്ച് ഇരു കവിളിലും അടിക്കുകയാ യിരുന്നു.അ ടി യുടെ ആഘാതത്താല്‍ ചെവിയിലൂടെ രക്തം വന്നതാ യി അജീഷ് പറയുന്നു.അടിയുടെ ആഘാതത്താല്‍ ചെവിയിലൂടെ രക്തം വന്നതായി അജീഷ് പറയുന്നു
അജീഷിന്റെ ഫോണ്‍ പരിശോധിച്ച പൊലീസ് സഹോദ രിമാരുടെ ചിത്രം കണ്ട് അസഭ്യം പറയുകയും ചെയ്തു.
മര്‍ദ്ദനമേറ്റ് അവശനായ അജീഷ് കുമാറിനെ പമ്പിൽ പെട്രോള്‍ അടിക്കാനെത്തിയവരാണ് വീട്ടിലെത്തിച്ചത്.