കേരള കോണ്‍ഗ്രസ് എം ഇടത് പക്ഷ ജനാധി പത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി. കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്ണ്ണ യിക്കുന്ന മാറ്റമാകുമെന്നാണ് പ്രഖ്യാപനമാണ് ഇതെന്നും കോട്ടയത്തു നടത്തിയ വാര്‍ത്താസ മ്മേളന ത്തില്‍ ജോസ് കെ മാണി പറഞ്ഞു.
രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ മാണി വാര് ത്താ സമ്മേളനത്തില്‍ അറിയിച്ചു. ധാര്‍മികത ഉയര്‍ത്തി പ്പിടിച്ചാണ് രാജിയെന്നാണ് വാദം.
വര്‍ഗീയ ശക്തികളെ തടഞ്ഞ് നിര്‍ത്താന്‍ ഇടത് പക്ഷ ത്തിന് കഴിഞ്ഞുവെന്നും ജോസ് കെ മാണി.
കൊവിഡിലും കാര്‍ഷിക പ്രശ്നങ്ങളിലും ഇടത് മുന്ന ണി അനുഭാവപൂര്‍ണ്ണമായി നിലപാട് ഇടത് മുന്നണി എടുത്തുവെന്നും ജോസ് പറയുന്നു.
യുഡിഎഫില്‍ നിന്ന് പുറത്തായ ജോസ് വിഭാഗം ഒടു വില്‍ ഇടത് പക്ഷത്തേക്ക് ചേക്കേറുകയാണ്.
പാര്‍ട്ടിയില്‍ തന്റെ പക്ഷത്തുള്ള പ്രധാന നേതാക്കളെ യെല്ലാം കൂടെ കൂട്ടിയാണ് ജോസ് കെ മാണിയുടെ വാര് ത്താ സമ്മേളനം. റോഷി അഗസ്റ്റിന്, എന്‍ ജയരാജ് ,തോമ സ് ചാഴിക്കാടന് എന്നിവര്‍ ജോസിനൊപ്പം വാര്‍ത്താസ മ്മേളനത്തില്‍ പങ്കെടുത്തു.
38 വര്‍ഷക്കാലം ഉയര്‍ച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന കെ എം മാണിയെ യുഡിഎഫ് അപമാനിച്ചുവെന്നാണ് ജോസ് കെ മാണി പറയുന്നത്.
കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ കടുത്ത അനീതി നേരിട്ടുവെന്നും, പാലാ ഉപതെരഞ്ഞെടുപ്പില്‍ ചതിയു ണ്ടായെന്നും ജോസ് കെ മാണി പറഞ്ഞു. നിയമസഭയ്ക്ക് അകത്തും അപമാനമുണ്ടായി. പല തവണ ഉന്നയിച്ചിട്ടും ചര്‍ച്ച ചെയ്യാന്‍ പോലും യുഡിഎഫ് തയ്യാറായില്ലെന്ന് ജോസ് കെ മാണി ആരോപിക്കുന്നു.
കെ എം മാണിക്ക് അസുഖമാണെന്ന് അറിഞ്ഞയുടന്‍ ജോസഫ് ലോക്സഭ സീറ്റ് ചോദിച്ചുവെന്നും മാണിയുടെ വീട് മ്യൂസിയമാക്കണമെന്ന് പോലും പറഞ്ഞുവെന്നും ജോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ച പ്പോള്‍ പിജെ ജോസഫിന് യുഡിഎഫ് നേതാക്കള്‍ മൗന മായി സഹായം ചെയ്തുവെന്നും ജോസ് ആരോപിക്കുന്നു. വെറും ഒരു പഞ്ചായത്തിന്റെ പേരിലാണ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയതെന്നും, തിരിച്ചു മുന്നണിയിലേക്ക് എത്തിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമമുണ്ടായില്ലെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. വ്യക്തമായ അജണ്ടയോട് കൂടിയാണ് കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ചത്. ഒരു അജണ്ടയുടെ മുന്നിലും പാര്‍ട്ടിയെ അടിയറവ് വയ്ക്കില്ല. ആത്മാഭിമാനം നഷ്ടപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും ജോസ് കെ മാണി.
ജോസ് കെ മാണിയുടെ വാക്കുകള്‍:
ഒക്ടോബര്ഒൻപതാം തീയ്യതി കേരളാ കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി വിളിച്ചു കൂട്ടി കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്തു. യുഡിഎഫില്‍ നിന്നും പുറത്താക്കിയത് മുതല്‍ കേരളാ കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. കെ എം മാണിയാണ് യുഡിഎഫിനെ കെട്ടിപ്പടുത്തത്. ആ പ്രസ്ഥാനത്തു നിന്നും കേരളാ കോണ്‍ഗ്രസിന് തുടരാന്‍ അര്‍ഹതയില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പ്രസ്താവ ന എഴുതി വായിച്ചത്. കഴിഞ്ഞ 38 വര്‍ഷക്കാലം യുഡി എഫ് രൂപീകരണത്തിലും ഉയര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പം നിന്ന കെ എം മാണിയെ അപമാനിച്ചു.
കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്നും കടുത്ത അനീതിയാണ് കേരളാ കോണ്‍ഗ്രസ് നേരിടേണ്ടി വന്ന ത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ ചതിച്ചു. എംഎല്‍എമാര്‍ നിയമസഭയ്ക്ക് അകത്ത് നേരിടേണ്ടി വന്ന അപമാനv വുമൊക്കെ യുഡിഎഫിന്റെ നേതൃത്വത്തല്‍ കൊടുത്ത പ്പോള്‍ ഗൗരവമായി എടുക്കുകയോ ചര്‍ച്ചക്ക് തയ്യാറാ കുകയോ ചെയ്തിട്ടില്ല.
ഇതൊന്നും ഞങ്ങള്‍ പരസ്യപ്പെടുത്തിയില്ല. അതത് ഫോറത്തില്‍ അഭിപ്രായപ്പെടുകയാണ് ചെയ്തത്.
എനിക്കെതിരെ കടുത്ത വ്യക്തിഹത്യയാണ് പി ജെ ജോ സഫ് നടത്തിയത്. പാര്‍ട്ടിയും ചിഹ്നവും ലോക്സഭാ സീറ്റും അടക്കം വേണമെന്നും പറഞ്ഞു. മാണി സാറിന് ഭവനം പോലും മ്യൂസിയം ആക്കണമെന്ന് പറയുകയാ ണ്.
നിരന്തരമായി വേട്ടയായി. ഇതൊക്കെ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്നത് ആയിരുന്നു. ഒരിക്കല്‍ പോലും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ തയ്യാറായില്ല. മൗനമായ പിന്തുണയും സഹയാവുമാണ് യുഡിഎഫ് നേതാക്കള്‍ ഒരുക്കി കൊടുത്തത്. ഇന്ന് പാര്‍ലമെന്റില്‍ യുപിഎക്ക് നാമമാത്രമായ അംഗങ്ങളേ ഉള്ളൂ.
അങ്ങനെയുള്ള അവസ്ഥയില്‍ പോലും കേരളാ കോണ്‍ ഗ്രസിനെ പുറത്താക്കിയത് ഒരു പഞ്ചായത്തിന്റെ പേരി ലാണ്. ഇത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്.
യുഡിഎഫ് വിടാന്‍ 2016ല്‍ തീരുമാനിച്ചു. ചരല്‍കുന്നു ക്യാമ്ബില്വച്ചായിരുന്നു തീരുമാനം എടുത്തത്. അന്ന് ആ തീരുമാനം എടുത്തപ്പോള്‍ കെ എം മാണിയുടെ വാ ക്കുകള് ഇന്നും പ്രസക്തമാണ്. കോണ്‍ഗ്രസിലെ ചില നേതാക്കന്മാര് അവരുടെ മുഖ്യശത്രു കേരളാ കോണ്‍ ഗ്രസാണ് എന്നു പറഞ്ഞിരിക്കയാണ്.
അതിന് വേണ്ടി ഒരു തെരഞ്ഞെടുപ്പു വരുമ്പോൾ ഒരു സ്പെഷ്യല്‍ ബെറ്റാലിയന് ഉണ്ട് എന്നും മാണി പറഞ്ഞി രുന്നു. എന്നിട്ടും മാണി സാറിനോട് വലിയ സ്നേഹ പ്രകടനം ഉണ്ടായിരുന്നു.
അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി നേതാക്കളെയും എംഎ ല്എമാരെയും ബന്ധപ്പെട്ടില്ല. എന്നിട്ടും മാധ്യമങ്ങളില്‍ വാര്‍ത്ത കൊടുത്തത് അവിശ്വാസ പ്രമേയത്തെ അനു കൂലിച്ചില്ലെങ്കില് പുറത്താക്കും എന്നായിരുന്നു.
വ്യക്തമായ അജണ്ടയോടെയാണ് കോണ്‍ഗ്രസ് നേതാ ക്കള്‍ പ്രവര്‍ത്തിച്ചത്. അവരുടെ അജണ്ടയുടെ മുന്നില്‍ പാര്‍ട്ടിക്ക് അടിയറ വെക്കുവാന്‍ കഴിയില്ല.
2018ല്‍ ചരല്‍കുന്ന് ക്യാമ്ബില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂന്ന് പ്രഖ്യാപിത മുദ്രാവാക്യങ്ങള്‍ മുന്നോ ട്ടു വെച്ചിരുന്നു.
ഇന്ന് വര്‍ഗീയ ശക്തികള്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇന്ന് ഇടതു പക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.
പ്രളയം, കോവിഡ് തുടങ്ങിയവ ഭൂരിപക്ഷവും അട ങ്ങുന്ന കര്‍ഷകരാണ് പ്രതിസന്ധിയിലായത്.
ഇക്കാര്യങ്ങള്‍ അടക്കം ഉന്നയിച്ചു മുഖ്യമന്ത്രിയെ സമീ പിച്ചപ്പോള് അനുഭാവ പൂര്‍ണ്ണമായ നിലപാടാണ് അദ്ദേ ഹം സ്വീകരിച്ചത്. ഇടുക്കിയിലെ പട്ടയ വിഷയത്തിലും റബര്‍ കര്‍ഷകരുടെ വിഷയത്തിലും ഇടപെട്ടപ്പോള്‍ കൃത്യമായ നിര്‍ദേശങ്ങള്‍ ഇടതു സര്‍ക്കാര്‍ മുന്നോട്ടു വെച്ചു. കേരളാ കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോ വിഷയ ങ്ങള് സര്‍ക്കാറിന് സമര്‍പ്പിക്കും.
ഞങ്ങളുടെ നയത്തോടുള്ള സമീപനത്തിന്റെ അടിസ്ഥാ ന ത്തില്‍ ഇടതുപക്ഷ മുന്ണിയുമായി ചേര്‍ന്നു പ്രവര്‍ത്തി ക്കാന്‍ തീരുമാനിക്കും. ഇത് കേരള രാഷ്ട്രീയത്തിന്റെ ഗ തി നിര്‍ണയിക്കുന്ന തീരുമാനം ആയിരിക്കും.
കേരളാ കോണ്‍ഗ്രസിന്റെ നിലവിലെ രാജ്യസഭാ എം പി സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചിരിക്കയാണ്. ഈ സ്ഥാനം രാഷ്ട്രീയമായും വ്യക്തിപരമായും തന്റെ തീരുമാനമാണ് ഇത്.