അപകട ഇന്‍ഷുറൻസും ആരോഗ്യ ഇന്‍ഷുറന്‍സും പോസ്റ്റ് ഓഫീസില്‍ നിന്നും ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. തപാല്‍ വകുപ്പിന്റെ ബാങ്കായ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലാണ് ഈ ഇൻഷുറൻസ് ലഭ്യമാകുന്നത്. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ ലഭ്യമായിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു പുറമെയാണ് കുറഞ്ഞ തുകയുടെ അപകട ഇന്‍ഷുറന്‍സും ലഭിക്കുന്നത്. വാര്‍ഷിക പ്രീമിയം 550 രൂപയും, അതിലൂടെ 10 ലക്ഷം രൂപയുടെ കവറേജുമാണ് ലഭിക്കുക.
ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് കസ്റ്റമേഴ്സിന് മാത്രമാണ് ഈ പദ്ധതി ലഭിക്കുക. പോസ്റ്റ് ഓഫീസ് വഴി ഇടപാട് നടത്തുന്ന എല്ലാവര്ക്കും ഇതിന്റെ നേട്ടം കിട്ടുകയില്ല. 18 മുതൽ 65 വയസ് വരെയാണ് പ്രായ പരിധി വരുന്നത്. നിലവിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ അക്കൗണ്ട് എടുക്കാൻ സാധിക്കും.
വാഹന അപകടത്തിന് മാത്രമല്ല വഴുതി വീഴുന്നതും, പൊള്ളല്‍ , ജന്തുക്കളുടെ ആക്രമണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കിടത്തി ചികിത്സക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ ലഭിക്കും. ഒപി ചികിത്സക്ക് പരമാവധി 30000 രൂപ വരെയുമാണ് ലഭിക്കുക. കൂടാതെ വാര്‍ഷിക പ്രീമിയം 350 രൂപ നൽകി അഞ്ച് ലക്ഷം ലഭിക്കുന്ന പദ്ധതിയും ഉണ്ട്. നിലവില്‍ എറണാകുളം ജില്ലയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
