മാദ്ധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസി ല്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
രണ്ടാം പ്രതി വഫാ ഫിറോസും കോടതിയില്‍ എത്തി യിരുന്നു. കഴിഞ്ഞ രണ്ട് തവണയും കേസ് പരിഗണിക്ക വെ ശ്രീറാം വെങ്കിട്ടരാമന് ഹാജരാകാത്തതിനെ തുട ര്‍ന്ന് ഇന്ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു.
കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.പലതവണ കേസ് വിളിച്ചിട്ടും ശ്രീറാം ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം ഇതു വരെ പ്രതികളെ വായിച്ചു കേള്‍പ്പിക്കാനായിരുന്നില്ല.
ഇന്ന് ഇരുവരേയും കുറ്രപത്രം വായിച്ച് കേള്‍പ്പിച്ചു. 2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്.
ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചാണ് ബഷീര്‍ കൊല്ലപ്പെട്ടത്. റോഡില്‍ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്ബോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു.