എൻഡിഎ ബന്ധം ഉപേക്ഷിച്ച് യുഡിഎഫിന്റെ ഭാഗമാകണമെന്ന് കേരളാ കോൺഗ്രസ് (പി.സി. തോമസ് വിഭാഗം) നേതൃയോഗത്തിൽ പൊതുവികാരം. എൻഡിഎയിൽ കടുത്ത അവഗണനയെന്ന് പാർട്ടിക്ക് നേരിടേണ്ടി വന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നിട്ടും അർഹതപ്പെട്ട ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ നൽകിയില്ല. അവഗണ സഹിച്ച് ഇനി എൻഡിഎയിൽ തുടരേണ്ടതില്ലെന്നും യുഡിഎഫിനൊപ്പം ചേരുന്നതാകും പാർട്ടിക്ക് ഗുണകരമെന്നും നേതാക്കൾ പറഞ്ഞു. രാഷ്ട്രീയ തീരുമാനം എടുക്കാൻ ചെയർമാൻ പി.സി. തോമസിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഉപാധികളില്ലാതെയാകും കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനം.