നെടുങ്കണ്ടത്ത് മരിച്ചനിലയില്‍ കണ്ടെത്തി യ വയോധികയുടേത് കൊലപാതകമാണെന്ന് കണ്ടെ ത്തി. ഇവരുടെ മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 17നാണ് അണക്കരമെട്ട് ചെരുവിള പുത്തന്‍ വീട്ടില്‍ ചന്ദ്രികയെ(75) മരിച്ചനിലയില്‍ കണ്ടെത്തിയത്.
മക്കളായ അനില്‍കുമാര്‍(49), അജിത (40) എന്നിവരെയാ ണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തത്.
മദ്യലഹരിയില്‍ തെറിവിളിച്ച ചന്ദ്രികയെ അനില്‍ കു മാര്‍ പിടിച്ചുതള്ളുകയും, തല പിടിച്ച് ഭിത്തിയിലിടിപ്പി ച്ച ശേഷം മുറ്റത്തേക്ക് എറിയുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ചലനമറ്റ ചന്ദ്രികയെ എടുത്ത് കട്ടിലില്‍ കിടത്തി.
കൊലപാതകം മറച്ചുവെച്ചതിനും തെളിവ് നശിപ്പിച്ചതി നുമാണ് അജിതയെ അറസ്റ്റ് ചെയ്തത്.ചന്ദ്രികയും മക്കളും മകളുടെ മകനും ഭാര്യയും അണ ക്കരമെട്ടിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മദ്യത്തിനടിമയായിരുന്ന ചന്ദ്രികയെ വീടിന്റെ തിണ്ണയി ലെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യപാനംമൂലമുള്ള അസുഖംകൊണ്ടാണ് ചന്ദ്രിക മരിച്ച തെന്നാണ് മക്കള്‍ നാട്ടുകാരെ അറിയിച്ചത്.
ശവസംസ്കാരം നടത്താന്‍ മക്കള്‍ കാട്ടിയ തിടുക്കം സം ശയത്തിനിടയാക്കി. ഇതോടെ, നാട്ടുകാര്‍ നെടുങ്കണ്ടം പൊലീസില്‍ വിവരമറിയിച്ചു.
കോവിഡ് സാഹചര്യംമൂലം അഞ്ചുമാസം വൈകിയാ ണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായതെന്ന് പൊലീസ് പറഞ്ഞു.
റിപ്പോര്‍ട്ടില്‍, വയോധികയുടെ തലയില്‍ വലതുചെ വി യുടെ മുകളിലായി കോണ്‍ക്രീറ്റ് പ്രതലത്തില്‍ ഇടിച്ചു ണ്ടായ ചതവാണ് മരണകാരണമെന്ന് ഉണ്ടായിരുന്നു.
ഇതോടെ, അന്വേഷിക്കാന്‍ കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്മോഹന്‍ നെടുങ്കണ്ടം എസ്ഐ കെ ദിലീ പ്കുമാ റിനെ ചുമതലപ്പെടുത്തി. വയോധികയുടെ അകന്ന ബ ന്ധു നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മകനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമാ യിരുന്നു.
പ്രതികളുമായി പൊലീസ് അണക്കരമെട്ടിലെ വീട്ടില്‍ തെളിവെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിക ളെ തൃശ്ശൂര്‍, മുട്ടം എന്നിവിടങ്ങളിലെ കോവിഡ് നിരീ ക്ഷണകേന്ദ്രങ്ങളിലേക്ക് റിമാന്‍ഡുചെയ്തു