ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിനു മുകളില്‍ സജീവമായ നിലയിലുള്ള കൊറോണ വൈറസിനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ശീതീകരിച്ച മത്സ്യ പായ്ക്കറ്റിന് മുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ ഇത് ഏത് രാജ്യത്തു നിന്നുമാണ് ഇറക്കു മതി ചെയ്തതെന്ന് ചൈന വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ക്വിങ്ഡോയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ച മത്സ്യപായ്ക്കറ്റിനു മുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ചൈനീസ് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ലോകത്ത് ഇത് ആദ്യമായാണ് തണുത്ത ഭക്ഷണത്തിന്റെ പായ്ക്കറ്റിനു മുകളില്‍ സജീവമായ കൊറോണ വൈറസിനെ കണ്ടെത്തുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍(സിഡിസി) പ്രസ്താവനയില്‍ പറഞ്ഞു. ക്വിങ്ഡോയില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 11 ദശലക്ഷം ആളുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ പുതിയ ക്ലസ്റ്ററുകള്‍ ഒന്നുംതന്നെ കണ്ടെത്തിയില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.