കളമശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ചികി ത്സയിലെ പിഴവ് പുറത്തറിയാന്‍ ഇടയായ നഴ്സിംഗ് ഓഫീസര്‍ക്കെതിരെയും, കോളേജിലെ അനീതികള്‍ വിളിച്ചു പറയാന്‍ തയ്യാറായ യുവ ഡോക്ടര്‍ നജ്മ സലീമി നും എതിരായ സര്‍ക്കാര്‍ നടപടിക്കെതിരെയും സൈബ ര്‍ ആക്രമണങ്ങള്‍ക്കെതിരെയും പ്രതിപക്ഷ ഉപനേതാ വും ലീഗ് നേതാവുമായ എം. കെ മുനീര്‍.
കേരളത്തില്‍ അടുത്തകാലത്ത് ആരോഗ്യരംഗത്തുണ്ടാ യ എല്ലാ പിഴവുകളും പരാമര്‍ശിച്ചിട്ടാണ് മുനീറിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പേജിലൂടെയാണ് മുനീര്‍ വിമര്‍ശനവുമാ യി രംഗത്ത് വന്നത്.
മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത യുവ ഡോക്ടര്‍ നജ്മ സലിം അനീതികള്‍ ഉറക്കെ വിളിച്ചു പറഞ്ഞില്ലായി രുന്നെങ്കി ല്‍ നഴ്സിംഗ് ഓഫീസറിന്റെ സസ്പെന്‍ഷനിലൂടെ എല്ലാം അവസാനിപ്പിക്കുമായിരുന്നു.
പ്രാണവായു കിട്ടാതെ യുപിയില്‍ കുഞ്ഞുങ്ങള്‍ പിട ഞ്ഞു മരിച്ചപ്പോള്‍ അവിടെ സ്വന്തം പണം മുടക്കി ഓക്സി ജന്‍ സിലിണ്ടര്‍ വാങ്ങി നല്കിയ ഡോക്ടര്‍ കഫീല്‍ ഖാ നെ ഭരണകൂട ഭീകരത എങ്ങനെ നേരിട്ടു എന്ന് നാം ക ണ്ടതാണ്.
ഡോ. നജ്മയും ഭീകരമായ സൈബര്‍ ആക്രമണമാണ് ഇ പ്പോള്‍ നേരിടുന്നത്. ഡോ. നജ്മ ഒറ്റയ്ക്കല്ല, മനുഷ്യത്വം മ രിച്ചിട്ടില്ലാത്ത മലയാളികള്‍ ഒറ്റക്കെട്ടായി ഡോ.നജ്മക്കൊ പ്പമുണ്ടാവും;
ഡോക്ടര്‍ നജ്മയുടെ കണ്ണുനീരിനു ഒപ്പമുണ്ടാവുമെന്ന് പറഞ്ഞാണ് മുനീര്‍ കുറിപ്പ് അവസാനിച്ചിപ്പിരിക്കുന്നത്.
എം. കെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ച സംഭവം കേരളം ഞെട്ട ലോടെയാണ് കേട്ടത്. ഇനിയും ഇത്തരം തെറ്റുകള്‍ ആവ ര്ത്തിക്കരുത് എന്ന് സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം ന ല്കിയ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.
കുറ്റക്കാരായവരെ കണ്ടെത്താനും മാതൃകാപരമായ ശി ക്ഷ ഉറപ്പാക്കാനുമല്ല ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്.
തിരുവനന്തപുരത്ത് രോഗിയെ പുഴുവരിച്ചതിന് അതു മായി യാതൊരു ബന്ധവുമില്ലാത്ത ജീവനക്കാരെ സ സ്പെന്‍ഡ് ചെയ്തതും നാം കണ്ടതാണ്.
ചികിത്സ നിഷേധിച്ച തിന്റെ പേരില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചതും കോവിഡ് ചി കിത്സ യ്ക്കായി പോകുംവഴി ആംബുലന്‍സില്‍ പീഡ നം നേരിട്ട് പെണ്‍കുട്ടി ആത്മ ഹത്യക്കു ശ്രമിച്ചതും രോ ഗി മരിച്ചിട്ട് ബന്ധുക്കളെ അ റിയിക്കാതെ ദിവസങ്ങ ളോ ളം മൃതദേഹം മോര്‍ച്ചറി യില്‍ സൂക്ഷിച്ചതും ഒക്കെ വീഴ്ച കളാണ്.
തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നവരുടെ വായടപ്പി ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. കോവിഡിന്റെ തു ടക്കം മുതല്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ഈ മഹാ മാരി കാലത്ത് ഇങ്ങനെയൊക്കെ പറയാമോ’എന്നതായി രുന്നു പ്രചരണം.
മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത യുവ ഡോക്ടര്‍ നജ്മ സലിം അനീതികള്‍ ഉറക്കെ വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കി ല്‍ നഴ്സിംഗ് ഓഫീസറിന്റെ സസ്പെന്‍ഷനിലൂടെ എല്ലാം അവസാനിപ്പിക്കുമായിരുന്നു.
പ്രാണവായു കിട്ടാതെ യുപിയില്‍ കുഞ്ഞുങ്ങള്‍ പിട ഞ്ഞു മരിച്ചപ്പോള്‍ അവിടെ സ്വന്തം പണം മുടക്കി ഓക്സി ജന്‍ സിലിണ്ടര്‍ വാങ്ങി നല്കിയ ഡോക്ടര്‍ കഫീല്‍ ഖാ നെ ഭരണകൂടഭീകരത എങ്ങനെ നേരിട്ടു എന്ന് നാം ക ണ്ടതാണ്.
ഡോ. നജ്മയും ഭീകരമായ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നേരിടുന്നത്.
ഡോ. നജ്മ ഒറ്റയ്ക്കല്ല, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാ ളികള്‍ ഒറ്റക്കെട്ടായി ഡോ. നജ്മക്കൊപ്പമുണ്ടാവും; ഡോക്ടര്‍ നജ്മയുടെ കണ്ണുനീരിനു ഒപ്പമുണ്ടാവും.