
കഴിഞ്ഞ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു പി ന്നാലെയാണ് രോഹിത്തിന് കീഴില്‍ ഇന്ത്യയുടെ തുടര്വിജയങ്ങളുണ്ടായത്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 50 റണ്‍സിനാണ് ഇന്ത്യ, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ എട്ട് വിക്കറ്റിന് 198 റണ്‍സെടുത്ത ഇന്ത്യയ്ക്കെതിരേ ഇംഗ്ലണ്ടിന്റെ മറുപടി 19.3 ഓവറില്‍ 148 റണ്‍സിന് അവസാനിച്ചു. ഇന്ത്യക്കായി അര്‍ധ സെഞ്ചുറി (51) നേടിയ ഹാര്‍ദിക് 33 റണ്‍സിന് നാല് വിക്കറ്റും വീഴ്ത്തി. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.