പി.എസ്.സി നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്ന ചട്ട ഭേദഗതി വിജ്ഞാപനം പുറത്തിറക്കി. ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് ഉത്തരവ്. മുന്നാക്ക സംവരണ വ്യവസ്ഥകളോടെ സബോര്‍ഡിനേറ്റ് സര്‍വിസ് റൂള്‍ ഭേദഗതി ചെയ്തതോടെ പി.എസ്.സിയും നടപ്പാക്കിത്തുടങ്ങും.
നിയമന റൊേട്ടഷനില് 9,19 എന്നിവയാണ് മുന്നാക്ക സംവരണത്തിനായി നീക്കിവെച്ചത്. 100 തസ്തികകള്‍ വരുേമ്ബാള്‍ 9,19,29,39,49,59,69,79,89,99 എന്നീ ടേണുകളാണ് മുന്നാക്ക സംവരണത്തിനായി മാറ്റിയത്. നിലവില്‍ ഇത് ഒാപണ്േക്വാട്ട ആയിരുന്നു. ആകെ നിയമനങ്ങളില്‍ സംവരണം 50ല്‍ നിന്ന് 60 ശതമാനത്തിലേക്ക് ഉയര്‍ത്തി. ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ക്കും മറ്റ് തസ്തികകള്‍ക്കുമുള്ള ടേണുകളുടെ ചാര്‍ട്ടും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു തസ്തിക മാത്രം വന്നാല്‍ (സിംഗിള്‍ പോസ്റ്റ്) സംവരണം ബാധകമല്ല. മുന്നാക്ക സംവരണ ടേണുകളില് ആളില്ലാതെ വന്നാല്‍ ഒഴിവുകള്‍ പൊതുവിഭാഗത്തിലേക്ക് പോകും. നിലവിലെ പി.എസ്.സി ലിസ്റ്റുകളിലൊന്നും മുന്നാക്കക്കാരില്‍ പിന്നാക്കം നില്ക്കുന്നവരുടെ പട്ടിക ഇല്ല. പുതുതായി വരുന്ന വിജ്ഞാപനത്തില്‍ ഇത് ഉള്‍പ്പെടുത്തും.
പി.എസ്.സി യോഗം ചേര്‍ന്നാകും നടപ്പാക്കുന്നത് തീരുമാനിക്കുക. നാലു ലക്ഷമാണ് വരുമാന പരിധി. പൊതുവിഭാഗത്തിലെ ഒഴിവുകളുടെ 10 ശതമാനത്തിനു പകരം ആകെ ഒഴിവുകളുടെ 10 ശതമാനമാണ് മുന്നാക്ക സംവരണത്തിന് പരിഗണിച്ചതെന്നും ഇത് ശരിയല്ലെന്നുമാണ് സാമൂഹിക നീതി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്.