പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റുന്ന കേരളത്തിലെ വിനോദ കേന്ദ്രങ്ങൾ .
ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹമാണ് ഒറ്റയ്ക്കു ഒരു യാത്ര , പക്ഷെ ഒരു പെൺകുട്ടി യാത്രക്ക് പുറപ്പെടുമ്പോൾ ചിന്തിക്കേണ്ടതും പ്ലാൻ ചെയേണ്ടതുമായി ഒരുപാടു കാര്യങ്ങൾ ഉണ്ട് അതിൽ ഒന്നാണ് സുരക്ഷാ . സുരക്ഷാ നോക്കി യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ ഉണ്ടോ അതും നമ്മുടെ കേരളത്തിൽ . എങ്കിൽ ഇനി സംശയിച്ചു നിൽക്കണ്ട ദ്യര്യമായിട്ടു യാത്ര ചെയാം . അതും നമ്മുടെ കേരളത്തിൽ …
1 .പൊന്മുടി
തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.
2 .കല്ലാർ
പൊൻമുടിയിൽ നിന്നാരംഭിക്കുന്ന ചെറിയൊരു നദിയാണ് കല്ലാർ .ഗ്രാമ ഭംഗിയുടെ ചാരുതയിൽ ഒഴുകി എത്തുന്ന കല്ലാർ നദിയെ കാണാൻ ഒരുപാടു വിനോദ സഞ്ചാരികൾ ഇവിടേയ്ക്ക് ഒഴുകി എത്തുന്നുണ്ട്
3 കുമരകം
കോട്ടയം ജില്ലയിൽ വേമ്പനാട്ടു കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം. വർഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങൾ രൂപപ്പെട്ടകാലത്താണ് കുമരകവും ഉണ്ടായത്. കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ് കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നു വിളിക്കുന്നു.
4 .കുമളി അഞ്ചുരുളി
ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അഞ്ചുരുളി. കട്ടപ്പനയിൽ നിന്നും ഏലപ്പാറ വഴി 9 കി.മി. ദൂരം മാത്രമേ ഉള്ളൂ ഇവിടേക്ക്. ഇടുക്കി ഡാമിന്റെ ആരംഭം ഇവിടെ നിന്നാണ്. ഇരട്ടയാർ ഡാമിൽ നിന്നും ഇവിടേയ്ക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു[1]. അഞ്ചുരുളി ഫെസ്റ്റ് ഇവിടെ അറിയപ്പെടുന്ന ഒരു ആഘോഷമാണ്i
5 . വയനാട്
കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽപറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ് ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.[3]