മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധി കാരം കേന്ദ്രീകരിച്ചുള്ള വിവാദ ഭേദഗതികളുമായി തല്കാലം മുന്നോട്ടുപോകേണ്ടെന്ന് ഭരണപക്ഷത്ത് ധാരണയായി .
എന്നാല്‍, റൂള്‍സ് ഓഫ് ബിസിനസിലെ ചുവപ്പുനാടയ്ക്ക് കാരണമാകുന്ന ചില വ്യവസ്ഥകളില്‍ ഭേദഗതിയു ണ്ടാ കും . മന്ത്രിമാരില്‍നിന്നും ഘടകകക്ഷികളില്‍ നിന്നുമു ള്ള എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം .
കൂട്ടുകക്ഷി ഭരണക്രമം നിലനില്‍ക്കുന്ന കേരളത്തില്‍ മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതും മുഖ്യമ ന്ത്രി യിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കപ്പെ ടുന്ന തും ഭരണസംവിധാനത്തെ കൂടുതല്‍ പ്രതിസന്ധി യിലേക്കേ നയിക്കൂവെന്ന ചിന്ത ഭരണപക്ഷത്തുണ്ട് .
മന്ത്രിമാരുടെ അധികാരം കുറച്ചും വകുപ്പ് സെക്രട്ടറി മാര്‍ക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം കൊ ണ്ടു വന്നതുമാണ് ഘടകകക്ഷികളെ ചൊടിപ്പിച്ചത് .
മന്ത്രിയിലൂടെയല്ലാതെ മുഖ്യമന്ത്രിക്ക് ഓരോ വകുപ്പി ലും ഇടപെടുന്നതിനും കരട് നിര്‍ദേശത്തില്‍ പറയുന്നു
സെക്രട്ടറിമാരില്കൂടി ചീഫ് സെക്രട്ടറിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനുള്ള വ്യവസ്ഥ മന്ത്രിമാരെ നോക്കുകുത്തികളാക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു