ഇന്ത്യയുടെ 22മത് മന്ത്രിസഭ അധികാരമേറ്റു. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ തുറന്ന വേദിയിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായാണ് നരേന്ദ്ര ദാമോദർ ദാസ് മോദി അധികാരത്തിന്റെ തലപ്പാവണിഞ്ഞത്.
രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുന്നണി സഭയിലെ രണ്ടാമനായി രാജ്നാഥ് സിങിന് വീണ്ടും ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് ചുമതലയേറ്റു.
8000 ത്തോളം പേർ അണിനിരന്ന ചടങ്ങായിരുന്നു. മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, നടൻ രജനീകാന്ത് തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
സഭയിലെ മൂന്നാമനായി അമിത് ഷായായാണ് എത്തിയത്. പ്രതിരോധമോ ധനകാര്യമോ കൈകാര്യം ചെയ്യുമെന്നാണ് സൂചന. പാർട്ടി തലവൻ എന്ന പദവിയിലാണ് അമിത് ഷാ എത്തുമെന്ന പ്രചരണങ്ങൾ ഉണ്ടായിരുന്നെങ്കിലും മന്ത്രി സ്ഥാനത്തേക്കെത്തുകയായിരുന്നു.
മുൻ മന്ത്രിസഭയിലെ നിർമല സീതാരാമൻ, നിതിൻ ഗഡ്കരി, രവിശങ്കർ പ്രസാദ്, പീയുഷ് ഗോയൽ, സ്മൃതി ഇറാനി , പ്രകാശ് ജാവഡേക്കർ തുടങ്ങിയവർ ഈ മന്ത്രിസഭയിലും തുടരും.