വീട്ടിലും ജോലി സ്ഥലത്തും പ്രശ്നങ്ങൾ ഒഴിയാത്ത നക്ഷത്രക്കാർ ഇവരാണ് July 8, 2022 അശ്വതി: തെറ്റിദ്ധാരണപരമായി സംസാരിക്കുമെങ്കിലും കുശാഗ്ര ബുദ്ധിയിലൂടെ അതിൽ നിന്നും തലയൂരും. ശത്രുക്കളുടെ പദ്ധതികൾ മുന്‍കൂട്ടി അറിഞ്ഞു പ്രവർത്തിക്കണം. എല്ലാവിധ കാര്യങ്ങളിലും അസന്തുഷ്ടനായിരിക്കും, പാർട്ട്ണേഴ്സിന്റെ ഇടയിലും പ്രശ്നങ്ങൾ ഉണ്ടാകും.ഭരണി: മാന്ത്രിക കർമ്മങ്ങൾ ചെയ്യാൻ താല്പര്യല്പമുണ്ടാകും. ധനവരവ് നന്നായിരിക്കും. സർക്കാരിൽ നിന്നോ മേലധികാരികളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും.കാര്‍ത്തിക: മനഃസന്തോഷം. വിദ്യയിലുയർച്ചയും മതപരമായ കാര്യങ്ങളിൽ വിശ്വാസവും ഉണ്ടായിരിക്കും. ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറികിട്ടും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.രോഹിണി:ആരോഗ്യനില മെച്ചമായിരിക്കും. സേവനമാറ്റവും പാർട്ണർഷിപ്പിൽ ഉയർച്ചയും ഉണ്ടാകും. കര്‍മ്മ മേഖലയില്‍ പുതുമയാര്‍ന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും.മകയിരം: ദിനംഅനുകൂലം. ഉയർച്ചകളുണ്ടാകും ജീവിതത്തിൽ ഉന്നത സ്ഥാനത്തെത്തിച്ചേരും. സ്വന്തം പ്രയത്നത്തിലൂടെ ഉയർച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് സാധിക്കുന്നതാണ്. ഇണയിൽ നിന്നും സന്തോഷം ലഭിക്കുന്നതാണ്.തിരുവാതിര: പ്രശസ്തിയും കീർത്തിയും ലഭിക്കും. ബുദ്ധി സാമര്‍ത്ഥ്യം കൂടുതലായിരിക്കും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും, സേവന സന്നദ്ധത പ്രകടിപ്പിക്കും.പുണര്‍തം: പ്രേമബന്ധത്തിലകപ്പെടാൻ സാധ്യത. തൊഴിലിൽ ഉയർച്ചയും പ്രൊമോഷനും ലഭിക്കും. ചി ലർക്ക് വിവാഹം നടക്കാൻ ഇടയുണ്ട്. ആരോഗ്യപരമായും തൊഴില്‍പരമായും ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ അവസാനിക്കും, വിവിധ മേഖലകളില്‍ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും.പൂയം: ശത്രുനാശവും ശത്രുക്കൾക്ക് ദുർഗതിയും ഉണ്ടാക്കും. എപ്പോഴും തീവ്രചിന്തകൾ കൊണ്ട് വ്യകുലരായിരിക്കും. വളരെയ മുൻകോപിയും ധൈര്യശാലിയുമായിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോടു കൂടി പ്രവര്‍ത്തിക്കുവാൻ സാധിക്കും.ആയില്യം : തൊഴിൽ രംഗത്ത് മത്സര ബുദ്ധിയോടെ പൊരുതി ജയിക്കും. അകാരണമായ കലഹങ്ങള്‍ പലപ്രശ്നങ്ങള്‍ക്കും ഇടയാക്കും. വിശ്വാസവഞ്ചനയും കൗശല ബുദ്ധിയും കാണിക്കും. അനാവശ്യ ദുർവാശി ഒഴിവാക്കുക, കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കും.മകം: നന്നായി സംസാരിക്കാനുള്ള കഴിവുണ്ടാകും. മനഃസന്തോഷം വര്‍ദ്ധിപ്പിക്കും. അവസരോചിതമായി ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആപത് ഘട്ടങ്ങളെ അതിജീവിക്കും. വളരെ ഉയർച്ചകളും സ്വത്തും സമ്പത്തും നേടും.പൂരം: ആരോഗ്യത്തിന് വളരെ പ്രശ്നങ്ങൾ ഉണ്ടാക്കും. വഴക്കിടുന്ന സ്വാഭാവമായിരിക്കും. കുടുംബാംഗങ്ങളോട് പരുഷമായ വാക്കുകള്‍ ഉപയോഗിക്കുവാനുള്ള പ്രവണതയുണ്ടാകും. ഇണയുമായി അഭിപ്രായവ്യത്യാസത്തിനും സാദ്ധ്യതയുണ്ട്. സമ്പത്തിന് കുറവും വളരെയധികം ചെലവും ഉണ്ടാകുന്നതാണ്.ഉത്രം: സ്നേഹിതരെക്കൊണ്ട് ക്ലേശവും ധനഹാനിയും മനചാഞ്ചല്യവും ഉണ്ടാകും. സംസാരത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷ്മതക്ഷ്മ പുലര്‍ത്തേണ്ടതാണ്. ജീവിത പങ്കാളിക്ക് തൊഴിൽ രംഗത്ത് ധരാളം ധനം സമ്പാദിക്കാൻ സാധിക്കും. സന്താനത്തിന് വിവാഹമോചനം ഉണ്ടാകാൻ സാധ്യത കാണുന്നു.അത്തം:ആരോഗ്യനില മോശമായിരിക്കും. വിവാഹ ജീവിതം മോശമായിരിക്കും. പല അരുതാത്ത ബന്ധത്തിലേർപ്പെടുകയും ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം വർദ്ധിക്കാനിടയുണ്ട്. ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം, മറ്റുള്ളവരില്‍ നിന്നും ക്ലേശകരമായ അനുഭവങ്ങള്‍ ഉണ്ടാകും.ചിത്തിര: അനാവശ്യമായി രേഖകൾ ഒപ്പ് വെച്ചിട്ടുള്ളതിനാൽ പ്രശ്നങ്ങളെയും നഷ്ടങ്ങളെയും നൽകും. പൊതുജനങ്ങളുമായി കലഹിക്കാനിടവരും. പിതാവില്‍ നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങൾ ഉണ്ടാകും. വിവാഹ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും.ചോതി: കുടുംബത്തിന് വളരെ പ്രതിസന്ധികളുണ്ടാകുകയും അതിനാൽ മനശ്ശാന്തിക്കുറവുണ്ടാകുകയും ചെയ്യും. പൊതുകാര്യങ്ങളിൽ ഇടപെട്ട് സൽപ്പേര് സമ്പാദിക്കും. ക്ഷമയുണ്ടായിരിക്കും. ധൈര്യവും ഉണ്ടായിരിക്കുന്നതാണ്. സഹോദരങ്ങളുമായി സ്നേഹത്തോടെ കഴിയുന്നതാണ്.വിശാഖം: സംഗീതത്തിൽ കഴിവ്, പ്രേമസാഫല്യം, ഊഹ കച്ചവടത്തിൽ വിജയം, സുഖവാസ കേന്ദ്രത്തിലേക്ക് യാത്രകൾ നടത്തും. ഭരണാധികാരം ലഭിക്കും, വിവാഹ അന്വേഷണം നടത്തുന്നവര്‍ക്ക് മംഗല്യം സിദ്ധിക്കുന്നഅവസരമാണ്, കുട്ടികൾക്കായി ധരാളം പണം ചെലവഴിക്കും.അനിഴം: ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തും. നല്ല സുഹൃത് ബന്ധവും ലഭിക്കും. തൊഴില്‍ രംഗത്ത് ഉയര്‍ച്ച, അംഗീകാരം ലഭിക്കും, പങ്കാളിയുടെ ഭാഗത്തു നിന്നും സാമ്പത്തികമായ സഹായങ്ങള്‍ വസ്തു വകകള്‍ എന്നിവ വന്നു ചേരും. സ്റ്റാറ്റസ്സിൽ ഉയർച്ചകളുണ്ടാകുന്നതാണ്.കേട്ട:ഊഹക്കച്ചവടത്തില്‍ നിന്നും സന്താനത്തിൽ നിന്നും സിനിമ തുടങ്ങിയിവയിൽ നിന്നും ധനലാഭവും പ്രതീക്ഷിക്കാം. ദൈവിക കാര്യങ്ങൾ നടത്തുവാൻ അവസരം ലഭിക്കും, പെൺമക്കളുടെ കല്യാണാലോചനകള്‍ വീണ്ടും സജീവമാകും.മൂലം: മത്സരപരീക്ഷയിൽ വിജയവും നേട്ടങ്ങളും വിദ്യാവിജയവും. സ്ത്രീകള്‍ മൂലം സുഖവും സന്തോഷവും നിറഞ്ഞ ഒരു ദിവസം. പ്രേമവിവാഹം തീരുമാനമാകും, പിണങ്ങി നിന്നിരുന്ന ദമ്പതികള്‍ യോജിപ്പിലാകും. സർക്കാരിൽ നിന്നും ബഹുമാനാദികൾ ലഭിക്കുന്നതാണ്.പൂരാടം: എന്റർടെയിൻമെന്റ് ഫീ ൽഡിലുള്ളവര്ക്ക് കൂടുതൽ സമ്പത്ത്ലഭിക്കാൻ സാദ്ധ്യതയുണ്ട്. സന്താനങ്ങളില്‍ നിന്നും സന്തോഷം വര്‍ദ്ധിക്കും. കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കും, തൊഴിലനുഷ്ഠിക്കുന്നവര്‍ക്കും ഗുണകരമായ സമയം. കുട്ടികളെ സംബന്ധിച്ച് നല്ലതായ ദിവസം ജീവിതത്തിൽ വലിയ സ്ഥാനങ്ങളിൽ എത്തിച്ചേരും.ഉത്രാടം: അച്ഛനും അമ്മയുമായി സന്തോഷ ജീവിതം നയിക്കും. വിദ്യാഭ്യാസത്തിൽ ഉന്നതിയുണ്ടാകും. വാണിജ്യം, വ്യവസായം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണപ്രദമായ ദിനം, പുതിയ അറിവുകൾ നേടിയെടുക്കാൻ താല്പര്യം കാണിക്കും.തിരുവോണം: നേട്ടങ്ങൾക്കായി പ്രയത്നിക്കുന്നതാണ്. ബന്ധുക്കളുമായി നല്ല ബന്ധത്തിലും സന്തോഷവും സമാധാനവും നിറഞ്ഞ ശൈലി സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്ത് നല്ല പുരോഗതി, കുടുംബങ്ങൾക്ക് ഇടയിലും പൊതുജനങ്ങള്ക്കിടയിനും അംഗീകാരം ലഭിക്കും.അവിട്ടം: കുട്ടികൾക്ക് ഭാഗ്യാനുഭവങ്ങൾ ലഭിക്കും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല അവസരമാണ്, സര്‍ക്കാരിൽ നിന്നും ആനുകൂല്യങ്ങള്‍ വന്നു ചേരും, അപ്രതീക്ഷിത യാത്രകള്‍ മൂലം ധനനേട്ടം. ധനപ്രാപ്തി, ശത്രുജയം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. സുഖാനുഭവങ്ങള്‍, പ്രമോഷൻ ലഭിക്കും.ചതയം: സുഹൃത്തുകള്‍ മുഖേനെ അംഗീകാരം, നിഗൂഢ ശാസ്ത്രങ്ങളില്‍ ആഭിമുഖ്യം തോന്നും, സാമ്പത്തികമായി ഉന്നതി. ഭൂമി വാങ്ങിക്കുന്നതിനും പുതിയ ഭവനം വയ്ക്കുന്നതിനും ശ്രമം വിജയിക്കും, കാര്യങ്ങള്‍ക്ക് തടസ്സങ്ങൾ നീങ്ങും, വസ്തു തർക്കങൾ ഒത്തുതീർപ്പിലേക്ക് നീങ്ങും.പൂരുരുട്ടാതി: കൃത്രിമ ദാമ്പത്യ ബന്ധങ്ങളിൽ ഇടപെടാൻ സാദ്ധ്യത. അപകടങ്ങളിൽ ചില ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടിവരും. കുടുംബ ജീവിതത്തിലും അപ്രതീക്ഷിത പ്രയാസങ്ങള്‍, യാത്രകൾ താമസിക്കുകയോ മുടങ്ങുകയോ ചെയ്യും, സഹോദരഭാഗത്തു നിന്നും മനഃക്ലേശം.ഉതൃട്ടാതി: വിവാഹജീവിതം പ്രശ്നാധിഷ്ഠിതമായിരിക്കും. രണ്ടു പേർക്കുമിടയിൽ ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടിവരും. മാതാവില്‍ നിന്നും മനപ്രയാസം, ബന്ധുജനങ്ങളില് നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നേക്കും, ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാൻ പ്രയാസപ്പെടും.രേവതി: ഭരിക്കുന്ന സ്വഭാവവും ചാട്ടക്കാരുമായിരിക്കും. മുറിവുചതവുകൾ ഉണ്ടാകും. നേട്ടങ്ങള്‍ കുറവായിരിക്കും. ചെലവ്കൂ ടുതലായിരിക്കും.കേസ്സുകൾ, സുഹൃത്തുക്കളുമായി ശത്രുത എന്നിവ സംഭവിക്കാതിരിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണം, ശാരീരികപ്രശ്നങ്ങൾ അലട്ടും, വളരെ സൂക്ഷിച്ചില്ലെങ്കില്‍ അമിതമായ ധനചെലവ് ഉണ്ടാകും. 0 Facebook Twitter Google + Pinterest Rejith previous post കനത്ത മഴയെ തുടർന്ന് നാലു ദിവസം കൂടി 12 ജില്ലകളിൽ യെല്ലോ അലർട്ട് next post തുടര്‍ച്ചയായ 13 ജയങ്ങള്‍ റെക്കോഡ് ബുക്കിലിടംപിടിച്ച് ക്യാപ്റ്റന്‍ രോഹിത്. You may also like കടബാധ്യതകൾ മാറാൻ ശരപരമേശ്വര ക്ഷേത്രം November 23, 2024 വാസ്തുവിലെ ആപത്തുകൾ തിരിച്ചറിയണം October 22, 2020 ഗർഭിണികൾക്ക് വ്രതം എടുക്കാമോ June 19, 2019 പൂജാമുറി ഇല്ലാത്തവർ എങ്ങെനെ വിളക്ക് കത്തിക്കണം | Online Astrology... May 13, 2019 കന്നിമൂലയിൽ ഗേറ്റ് ഡോർ ഇവയുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം June 12, 2019 കേരളത്തിലേക്ക് 94 സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ November 15, 2024 In a traditional way how to lighten a... August 24, 2018 2019 സന്പൂർണ്ണ വർഷഫലം | Varsha Phalam | Malayalam... November 15, 2018 തൃക്കേട്ട നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം June 10, 2019 18 മൂർത്തികൾ, ഒരു ശ്രീകോവിലിലെ 5 പ്രതിഷ്ഠകൾ; ചന്ദനക്കാവ് ദേവീക്ഷേത്രത്തിലെ... November 15, 2024 Leave a Comment Cancel Reply Δ