
സർവിസ് ചാർജ് മറ്റേതെങ്കിലും പേരിൽ ഈടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഭക്ഷണത്തോടൊപ്പം ബില്ലിൽ സർവിസ് ചാർജ് ചേർക്കരുത്. സർവിസ് ചാർജ് ഉപഭോക്താവിന് താല്പര്യമുണ്ടെങ്കിൽ മാത്രം നൽകേണ്ട ഒന്നാണ്. ഇത് ഉപഭോക്താവിനെ അറിയിക്കണം . സർവിസ് ചാർജ്ന ൽകൽ ഉപഭോക്താവിന്റെ വിവേചനാധികാരമാണ്. അതിനായി നിർബന്ധിക്കരുതെന്നും നിർദേശത്തിൽ പറയുന്നു .ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമായതിനെ തുടർന്നാണ് മാർഗ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.