വാഹന മോഷണത്തിന് അറസ്റ്റ് ചെയ്ത പതിനേഴ് വയസുകാരനെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.ജയില്‍ വകുപ്പിന് കീഴിലുള്ള തൃശൂർ അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍ സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മനപൂർവ്വം ദേഹോപദ്രവമേൽപ്പിക്കൽ, മാരകായുധമുപയോഗിച്ച് പരുക്കേൽപ്പിക്കൽ, അന്യായമായി തടസപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട് . കഴിഞ്ഞ ദിവസമാണ് അമ്പിളിക്കല കൊവിഡ് സെന്ററിൽ കഞ്ചാവ് കേസ് പ്രതി ഷമീര്‍ മരിച്ചത്. സംഭവത്തില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഷമീര്‍ മരിച്ചത് ക്രൂരമർദ്ദനമേറ്റെന്നായിരുന്നു പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം.കോവിഡ് സെന്ററിൽ വെച്ച് ഷെമീറിനെ ജയില്‍ ജീവനക്കാര്‍ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടതായി ഭാര്യയും കേസിലെ മറ്റു പ്രതികളും മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്ക്കെതരി കൊലകുറ്റത്തിന് കേസെടുത്തിരിക്കുന്നത്.
പതിനേഴ് വയസുകാരന് ക്രൂരമർദനം അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍
previous post