ആദായനികുതി വകുപ്പ് പണം പിടി ച്ചെടുത്ത സംഭവത്തില്‍ പിടി തോമസ് എംഎല്‍എ യ്ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തള്ളി ഉമ്മന്‍ ചാണ്ടി.
കുടികിടപ്പ് സ്ഥലം വില്‍ക്കാനാവാതെ പ്രതിസ ന്ധിയി ലായ സിപിഎം പ്രവര്‍ത്തകന്റെ കുടുംബത്തെ രാഷ്ട്രീയം നോക്കാതെ സഹായിക്കാന്‍ പോയ പിടി തോമസിനെ ക്രൂശിക്കാന്‍ നടത്തുന്ന വ്യാജപ്രചാരണം കാണ്ടാമൃഗ ത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പരേതനായ ദിനേശന്റെ കുടുംബത്തിന് നീതി ലഭിക്കു ന്നതിനുവേണ്ടിയുള്ള പിടി തോമസിന്റെ ശ്രമങ്ങള്‍ മാ തൃകാപരമാണ്.
ജനപ്രതിനിധികളും ഭരണാധികാരികളും ദന്തഗോപു ര ത്തില്‍ കഴിയേണ്ടവര്‍ അല്ലെന്നും അവര്‍ ജനങ്ങളോ ടൊപ്പം നില്‍ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടവര്‍ ആണെന്നും ഉമ്മന്‍ ചാണ്ടി പ്രസ്താവനയി ലൂടെ പറഞ്ഞു.
പിടി തോമസിനെ ക്രൂശിക്കാന്‍ മത്സരിക്കുന്നവര്‍ സ്ഥല ത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അ റിയാതെ പോയതാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു
ഉമ്മന്‍ ചാണ്ടിയുടെ വാര്‍ത്താക്കുറിപ്പ്
==============
നാല്പതുവര്ഷമായി മൂന്നു സെന്റ് കുടികിടപ്പു സ്ഥലം വി ല്‍ക്കാനാകാതെ ജീവിത പ്രതിസന്ധിയിലായ സിപിഎം പ്രവര്ത്തകന് പരേതനായ ദിനേശന്റെ കുടുംബത്തെ ക ക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാന്‍ സന്ന ദ്ധനായ പിടി തോമസ് എംഎല്‍എയെ ക്രൂശിക്കാന്‍ നട ത്തുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെപ്പോലും ല ജ്ജിപ്പിക്കുന്നതാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യം പോലും കണ ക്കിലെടുക്കാതെ നിസ്വാര്‍ത്ഥമായി ഇടപെടുകയും പല രും ഇടപെട്ടിട്ടും നീണ്ടുപോയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്ത പിടി തോമസിനെ മുഖ്യമ ന്ത്രി യും സിപിഎമ്മും അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.
രാഷ്ട്രീയ അന്ധത ബാധിച്ച് പിടി തോമസിനെ കുടു ക്കാ ന് ശ്രമിച്ചവര്‍ പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബത്തെ വഴി യാധാരമാക്കി. കേരളം കണ്ട ഏറ്റവും നീചമായ പ്രവൃ ത്തിയായിരുന്നു അത്.
എംഎല്‍എയുടെ സാന്നിധ്യം സംശയകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നി ധ്യം അറിയാതെ പോയതാണോ അതോ മറച്ചുവ ച്ചതാ ണോ? കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാ ന സംഭവമായ ഇടപ്പള്ളി പോലീസ് സ്റ്റേഷന് ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ദിനേശന്. അദ്ദേഹം നീതി ക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല. പിണറായി വിജയ ന് വരെയുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ദിനേശന്റ നില വിളി കേട്ടില്ല.
വ്രണിത ഹൃദയനായാണ് അദ്ദേഹം മരണമടഞ്ഞത്.
അദ്ദേഹത്തിന്റെ കുടുംബം വലിയ ബുദ്ധിമുട്ട് നേരിടുന്ന തു കണ്ടിട്ടാണ് അവരുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാ നത്തില്‍ എംഎല്‍എ വിഷയത്തില്‍ ഇടപെട്ടത്.
വഴിയാധാരമായ ഒരു പാര്‍ട്ടി കുടുംബത്തിന്റെ നിലവിളി മുഖ്യമന്ത്രി ഇനിയെങ്കിലും കേള്‍ക്കാതിരിക്കരുത്. ആ കുടുംബത്തിന് പിടി തോമസ് തയാറാക്കിയ പാക്കേജെ ങ്കിലും നടപ്പാക്കാന്‍ മുഖ്യമന്ത്രി തയാറാകണം.
ദിനേശന്റെ കുടുംബത്തിന് നീതി ലഭിക്കുന്ന തിനുവേ ണ്ടിയുള്ള പിടി തോമസിന്റെ ശ്രമങ്ങള്‍ മാതൃകാപരമാ ണ്. ജനപ്രതിനിധികളും ഭരണാധികാരികളും ദന്തഗോ പുരത്തില്‍ കഴിയേണ്ടവര്‍ അല്ലെന്നും അവര്‍ ജനങ്ങളോ ടൊപ്പം നില്‍ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടവര്‍ ആണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.