ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദ്ദം, ആന്ധ്ര തീരം വഴി കരയില്‍ പ്രവേ ശിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും വ്യാപക മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്
പതിനൊന്നു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെ ശക്തമായ ഇടി മിന്നലിനു സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോ റിറ്റി അറിയിച്ചു. മത്സ്യബന്ധനത്തിന് പോകരുതെന്ന് മു ന്നറിയിപ്പുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നീ പതിനൊന്ന് ജില്ലകളിലാണ്
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
.45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗത്തല്‍ കാറ്റ് വീശാ ന് സാധ്യതയുള്ളതിനാല്‍ മത്സ്യ ത്തൊഴിലാളികള്‍ കട ലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അ റിയിച്ചു.
ഒക്ടോബര്‍ 17 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടി യോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാ ലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒക്ടോബര്‍ 15 വരെ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും 16ന് ഇടിമിന്നല്‍ മുന്നറിയിപ്പും പുറപ്പെടു വിച്ചിട്ടുണ്ട്.
7 മുതല്‍ 11സെന്റിമീറ്റര്‍ മഴയാണ് ശക്തമായ മഴ ലഭിക്കു മെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേ ണ്ടതാണ്.
ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന
ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍ പൊ ട്ടല്-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേ ശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോ റിറ്റി അറിയിച്ചു.
2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുര ന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപ കട സാധ്യത മേഖലകള്‍ അഥവാ വാസയോ ഗ്യമ ല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസി ക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേ ണ്ടതാണ്.