കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊറോ ണ വൈറസ് രോഗി പരിചരണം കിട്ടാതെ മരിച്ച സംഭവ വുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയെ രാഷ്ട്രീയവത്കരി ക്കരുതെന്ന് ഡോ നജ്മ രംഗത്ത് എത്തിയിരിക്കുന്നു.
രണ്ട് പേരുടെ കാര്യം മാത്രമാണ് താന്‍ പറഞ്ഞത്.
നല്ലവരായ ഒരുപാട് പേര് കളമശ്ശേരി ആശുപത്രിയിലു ണ്ട്. മരണത്തിന്റെ ശവപ്പറമ്പായി മെഡിക്കല്‍ കോളേ ജിനെ ചിത്രീകരിക്കരുതെന്നും നജ്മ പറഞ്ഞു.
നജ്മ കെ.എസ്.യു പ്രവര്‍ത്തകയാണെന്ന തരത്തില്‍ പ്രചാരണം പുറത്ത് വന്നിരുന്നു.
എന്നാല്‍, കളമശ്ശേരി ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്തു വന്ന ഡോ.നജ്മ തങ്ങളുടെ പ്രവര്‍ത്തകയല്ലെന്ന് കെഎസ്.യു അറിയിക്കുകയുണ്ടായി.
ഡോ.നജ്മയക്ക് കെ.എസ്.യുവില്‍ പ്രാഥമിക അഗത്വം പോലും ഇല്ലായിരുന്നു. നജ്മ കെ.എസ്.യു പ്രവര്‍ത്തകയാ ണെന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം രാ ഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമാണ്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് നജ്മ കളമശ്ശേരി ആശു പത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന ദേശാഭി മാനി പത്രത്തിലെ വാര്‍ത്ത അടിസ്ഥാന രഹിതവും വി ല കുറഞ്ഞ രാഷ്ട്രീയ കളിയുടെ ഭാഗമവുമാണെന്നും കെഎസ്.യു എറണാകുളം അധ്യക്ഷന്‍ അലോഷ്യസ് സേവര്‍ ആരോപിക്കുകയുണ്ടായി