കൊല്ലത്ത് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശി അഭിരാമി എന്ന 24 കാരിയെയാണ് കൊലപ്പെടുത്തിയത്. അയല്‍വാസിയായ ഉമേഷ് ബാബുവാണ് അഭിരാമിയെ കൊലപ്പെടുത്തിയത്.മലിന ജലം ഒഴുക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം പെണ്‍കുട്ടിയുടെ വീട്ടിനു മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു തര്‍ക്കം. അഭിരാമിയുടെ അമ്മ ലീനയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. കുത്തേറ്റ ലീന നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തിനിടെ പ്രതിയ്ക്കും പരിക്കേറ്റിരുന്നു. ഇയാള്‍ പാരിപ്പളി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലാണ്