ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ വില്ലൻ വിജയ് സേതുപതി… July 6, 2022 തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി. നായകനായും വില്ലനായും സഹതാരമായുമെല്ലാം നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. ഷാരൂഖ്ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ജവാൻ എന്ന പുതിയ സിനിമയില്‍ സേതുപതി വില്ലനായി എത്തുന്നു എന്നതാണ് പുതിയ വാർത്ത.സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹം അടുത്ത ആഴ്ച മുംബൈയിൽ എത്തുമെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങൾ പറഞ്ഞു. അടുത്തവർഷം ജൂൺ 2നാണ് ജവാൻ റിലീസ് ചെയ്യുക.റാണ ദഗുപതിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ തിരക്കുകൾ മൂലം ചെയ്യാൻ സാധിക്കാതിരിക്കുകയും ആ കഥാപാത്രം സേതുപതിയെ തേടി എത്തുകയുമായിരുന്നു. അല്ലുഅർജുൻ നായകനാകുന്ന പുഷ്പ രണ്ടാം ഭാഗത്തിലും വിജയ്സേതുപതി ആണ് വില്ലൻ. ഷാഹിദ് കപൂർ, റാഷി ഖന്ന എന്നിവരോടൊപ്പം ഫർസി എന്ന ഹിന്ദി വെബ്സീരിസിലും സേതുപതി ഇതിനിടെ അഭിനയിച്ചിരുന്നു. ആമസോൺ പ്രൈമിലൂടെ ഉടൻ സ്ട്രീമിങിനൊരുങ്ങുന്ന സീരിസ്സംവി ധാനം ചെയ്തിരിക്കുന്നത് ഫാമിലി മാന്റെ സൃഷ്ടാക്കളായ രാജും ഡികെയും ചേർന്നാണ്. നിലവിൽ മാമനിതൻ എന്ന സിനിമയാണ് നടന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. സീനുരാമസ്വാമി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഗായത്രിയാണ് നായിക. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. 0 Facebook Twitter Google + Pinterest Rejith previous post ഈ നക്ഷത്രക്കാർ അതീവ ശ്രദ്ധ പുലർത്തണം; ക്ഷമയില്ലായ്മ പല പ്രശ്നങ്ങൾക്കും കാരണമാകും next post മാറ്റിവെച്ച PSC പരീക്ഷകളും പുതുക്കിയ തീയതിയും.. You may also like നടൻ ഇന്ദ്രൻസിന് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയം November 16, 2024 മകനെ നഷ്ടപ്പെട്ടതോടെ പ്രകാശ് രാജിന്റെ നാല്പത്തിയഞ്ചാം വയസ്സിൽ രണ്ടാം വിവാഹജീവിതം August 13, 2020 പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു October 20, 2020 വാസന്തിയുടെ റഹ്മാന് ബ്രദേഴ്സ് ; അവാര്‍ഡ് വിശേഷം October 14, 2020 സ്വീകരണമുറിയിൽ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന... August 12, 2020 കൊവിഡ് കാലത്ത് ചിത്രീകരിച്ച് പൂര്‍ത്തിയാക്കിയ ആദ്യ സിനിമ ‘LOVE’ ഈ... October 9, 2020 ഉലകനായകന് ഇന്ന് എഴുപതാം പിറന്നാൾ November 7, 2024 സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ ഉടൻ തുറക്കില്ല October 14, 2020 പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 53 ആയി August 12, 2020 ഉന്നമിട്ടു ഉണ്ട ..ഒരു അവലോകനം . June 24, 2019 Leave a Comment Cancel Reply Δ