കനത്ത മഴയെ തുടർന്ന് നാലു ദിവസം കൂടി 12 ജില്ലകളിൽ യെല്ലോ അലർട്ട് July 8, 2022 തിരുവനന്തപുരം: മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും കനത്തമഴ തുടരുന്നു. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മൺസൂൺപാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. തെക്ക്മഹാരാഷ്ട്രാ തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി (offshore trough) നിലനിൽക്കുന്നു. തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലൊടു കൂടിയ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത.ബുധനാഴ്ച പകലും രാത്രിയുമായി കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ 11 സെ.മീ. വീതവും കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ 8 സെ.മീ. വീതവും മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെൽലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത 4 ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തിയും തെക്കൻ ഒഡീഷ-വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്കു സമീപം ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതു കാരണം അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമാകുന്നതിനാലാണു മഴ കനക്കുന്നത്. കേരള–ലക്ഷദ്വീപ്–കർണാടക തീരങ്ങളിൽ തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 0 Facebook Twitter Google + Pinterest Rejith previous post വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കാനൊരുങ്ങി സഞ്ജു സാംസണ് next post വീട്ടിലും ജോലി സ്ഥലത്തും പ്രശ്നങ്ങൾ ഒഴിയാത്ത നക്ഷത്രക്കാർ ഇവരാണ് You may also like ശരണ്യയ്ക്ക് തണലായി ‘സ്നേഹ സീമ’; പുതിയ വീടിനെ കുറിച്ചും പ്രതിസന്ധിഘട്ടങ്ങളെ... October 23, 2020 പ്രോപ്പർട്ടി കാർഡുകളുടെ വിതരണം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും October 12, 2020 പാലാരിവട്ടം മേല്‍പ്പാലത്തിന്റെ മൂന്നാം സ്പാന്‍ 15ന് പൊളിച്ചുതുടങ്ങും October 12, 2020 സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു October 31, 2020 തങ്ങൾ എന്ത് ആവശ്യപ്പെട്ടാലും അത് നടത്തി തരുന്ന പ്രിയപ്പെട്ട നടനെ... September 8, 2019 തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കോവിഡ് നിയത്രണങ്ങളോടെ പ്രവേശനം. August 11, 2020 വാക്സിന് പരീക്ഷണം നിർത്തിവെച്ച് ജോണ്സണ് ആന്‍ഡ് ജോണ്സണ് October 13, 2020 സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. October 12, 2020 സംസ്ഥാനത്തു ഇന്ന് 7789 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു 6486 പേർക്ക്... October 15, 2020 50 ശതമാനമാക്കി CBSE സിലബസ് വെട്ടിച്ചുരുക്കും October 11, 2020 Leave a Comment Cancel Reply Δ