കമല്‍ഹാസന്റെ ആറാട്ട് ഇനി ഒടിടിയില്‍; ‘വിക്രം’ സ്ട്രീമിംഗ് ഇന്ന് മുതൽ July 8, 2022 ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ(Kamal Haasan) നായകനായി എത്തിയ ചിത്രമാണ് വിക്രം(Vikram). ജൂൺ മൂന്നിന് തീയറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ചിരുന്നു. തിയറ്ററുകളിൽ കയ്യടി നേടി ചിത്രം ഇന്ന് (ജൂലൈ 8) മുതൽ ഒടിടിയിൽ സിട്രീമിംഗ് ആരംഭിച്ചു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് വിക്രമിന്റെ ഒടിടി സ്ട്രീമിംഗ്. റിലീസിന് മുന്‍പ്തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡി സ്നി പ്ലസ്ഹോട്ട്സ്റ്റാര് സ്വന്തമാക്കിയിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.കമൽഹാസൻ, വിജയ്സേതുപതി, ഫഹദ്ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യവാരം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ്ഫിലോമിന് രാജ്.സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പി ആര്‍ഒ ഡയമണ്ട്ബാബു. ശബ്ദം സങ്കലനം കണ്ണന് ഗണ്പത്ആണ്.വിക്രമിൽ സൂര്യയുടെ കഥാപാത്രം അതിഥി വേഷത്തിൽ ഒതുങ്ങിയെങ്കിലും വിക്രം 3ൽ മുഴുനീള കഥാപാത്രമായി സൂര്യ ഉണ്ടാകുമെന്ന് ലോകേഷ്കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു. ‘അടുത്തസിനിമയില്‍ റോളക്സിന്റെ കഥാപാത്രം എങ്ങനെ മാറുമെന്ന് എനിക്ക് പറയാനാവില്ല. ദില്ലിയുടെ ഒരു വികസിച്ച കഥാപാത്രത്തെ എന്തായാലും കാണാനാവും. റോളക്സിന്റെ കഥാപാത്രത്തെപറ്റി പറയാന്‍ പോയപ്പോള്‍ സൂര്യ അത് ചെയ്യില്ലെന്നാണ് വിചാരിച്ചത്. എന്നാല്‍ ആ കഥാപാത്രത്തെപറ്റി പറഞ്ഞ് ഒരു ദിവസത്തിനുള്ളില്‍, രാത്രി തന്നെ അദ്ദേഹം യെസ് പറഞ്ഞു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് സൂര്യ പറഞ്ഞത്. കമല്‍ സാറിന്റെ വലിയ ഫാനായത്കൊണ്ട് അദ്ദേഹത്തിനെതിരെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് സൂര്യയെ പറഞ്ഞു മനസിലാക്കാന്‍ പാടുപെട്ടു . രണ്ട്, അദ്ദേഹത്തിന്തന്നെ ഒരു മാറ്റം വേണമായിരുന്നു. വ്യത്യസ്തതസ്ത യുള്ള കഥാപാത്രം വേണമെന്ന് അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ചിന്തിച്ചിട്ട് ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ചെയ്യുക എന്ന് സൂര്യ തന്നെ എന്നോട് പറഞ്ഞു. അങ്ങനെ റോളക്സ് എന്ന കഥാപാത്രം ചെയ്യാമെന്ന് സമ്മതിച്ചു. മൂന്നാം ഭാഗത്തില്‍ ശക്തനായ കഥാപാത്രമായി സൂര്യയും ഉണ്ടാവും,’എന്നാണ് ലോകേഷ് പറഞ്ഞത്. 0 Facebook Twitter Google + Pinterest Rejith previous post മഴ നനഞ്ഞ്, കാടിനുള്ളില്‍ കുട്ടവഞ്ചിയിലൊരു കിടിലന്‍ യാത്ര..! next post വിട്ടുമാറാത്ത കഫത്തോടുകൂടിയുള്ള ചുമ സൂക്ഷിക്കണം; ബ്രോങ്കിയക്ടാസിന്റെ ലക്ഷണമാകാം You may also like സ്വീകരണമുറിയിൽ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന... August 12, 2020 മാത്യു തോമസ് നായകനാകുന്ന ചിത്രം ലൗലി തിയേറ്ററുകളിലേക്ക് November 13, 2024 മകനെ നഷ്ടപ്പെട്ടതോടെ പ്രകാശ് രാജിന്റെ നാല്പത്തിയഞ്ചാം വയസ്സിൽ രണ്ടാം വിവാഹജീവിതം August 13, 2020 നടി പാര്‍വതി അമ്മയില്‍നിന്ന് രാജിവെച്ചു; ഇടവേള ബാബുവിനോട് പുച്ഛം മാത്രമെന്ന്... October 12, 2020 ഉന്നമിട്ടു ഉണ്ട ..ഒരു അവലോകനം . June 24, 2019 സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ ഉടൻ തുറക്കില്ല October 14, 2020 വാസന്തിയുടെ റഹ്മാന് ബ്രദേഴ്സ് ; അവാര്‍ഡ് വിശേഷം October 14, 2020 അവള് മരിച്ചിട്ടില്ല തല ഉയര്‍ത്തി തന്നെ ഇവിടെ ജീവി ക്കുന്നു:... October 14, 2020 ഡ്രൈവറായി ഐശ്വര്യ രാജേഷ്: ‘ഡ്രൈവര്‍ ജമുന’യുടെ ട്രെയ്ലര് എത്തി July 8, 2022 50-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു:സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടന്,... October 13, 2020 Leave a Comment Cancel Reply Δ