ഇനി മുതൽ ഡ്രൈവിംഗ് ലൈസെൻസ് പ്രിന്റ് ചെയ്ത് ഉപയോഗിക്കാനുള്ള അനുമതി നൽകിയുള്ള ഉത്തരവ് പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്. ഡിജി ലോക്കർ ആപ്പിലൂടെ ഡ്രൈവിങ് ലൈസൻസ് ഡൗലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് ഉപയോഗിക്കാം. പരിവാഹൻ സാരഥി വെബ്സൈറ്റിൽ നിന്നും ഡ്രൈവിങ് ലൈസൻസ് ഡൗലോഡ് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ ലൈസെൻസ് വേണമെന്നുള്ളവർക്കുള്ള ഫീസും ഘടനയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇനിയുള്ള പരിശോധനാ സമയങ്ങളിൽ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് കാണിച്ചാൽ മതിയാകും. പുതിയ ലേണേഴ്സിന് 150 രൂപ, ലൈസെൻസിന് 200 രൂപ, ലേണേഴ്സ് ടെസ്റ്റിന് 50 രൂപ, ലൈസെൻസ് ടെസ്റ്റിന് 300 രൂപയുമാണ് ഫീസ്.
ശില്പ സുദർശൻ
Pic Courtesy: th-i.thgim.com