ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുന്നതുപോലെതന്നെ ഏറെ പ്രസിദ്ധമാണ് കുങ്കുമാഭിഷേകവും വെടിവഴിപാടും. തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയുടെ ഹൃദയ ഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൊങ്കാല ഉത്സവത്തിന് പേരുകേട്ട ക്ഷേത്രമാണിത്. ഐശ്വര്യത്തിൻ്റെയും മോക്ഷത്തിൻ്റെയും ദേവതയായ ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. ശത്രുതാ ദോഷങ്ങളിൽ നിന്ന് മുക്തി നേടുന്നതിനായി ആറ്റുകാലമ്മയ്ക്ക് നടത്തുന്ന വഴിപാടാണ് കുങ്കുമാഭിഷേകം. രാവിലെയുള്ള ശ്രീബലിക്ക് ശേഷമാണ് കുങ്കുമാഭിഷേകം നടക്കുക. അഭിഷേകം ചെയ്ത കുങ്കുമപ്രസാദം വാങ്ങി ചാർത്തിയാൽ ശത്രുദോഷങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയുമെന്ന് പറയപ്പെടുന്നു. കൂടാതെ ബാധാ ഉപദ്രവങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി അമ്മക്ക് വെടിവഴിപാട് നടത്തുന്നതും പ്രശസ്തമാണ്. ഭക്തരിൽ ചുറ്റിപ്പറ്റിയുള്ള ബാധകൾ ശുഭോർജ്ജം കൊണ്ട് ക്ഷേത്രത്തിന് പുറത്തു കാണുമെന്നും ആ ബാധകളെ ക്ഷേത്ര പരിസരത്ത് നിന്ന് ശബ്ദവും തീയും കൊണ്ട് ഒഴിവാക്കാൻ കഴിയുമെന്നുമുള്ള വിശ്വാസമാണ് ഈ വഴിപാടിനുള്ളത്.
Highlight : Attukal temple is located at the heart of Trivandrum city in Attukal.