200 വർഷത്തിലേറെ പഴക്കമുള്ളതും കരിങ്കൽ ഭിത്തികളാൽ ചുറ്റപ്പെട്ടുമിരിക്കുന്ന ഈ ക്ഷേത്രത്തിന് 4 പ്രകാരങ്ങളും അഞ്ച് നിലകളുള്ള രാജഗോപുരവും ഒരു പ്രധാന ഗോപുരവുമുണ്ട്. പ്രധാന ദേവതയായ കാലമേഗ പെരുമാൾ ശ്രീദേവി, ഭൂദേവി എന്നീ ദേവതകളോടൊപ്പം 5 ആയുധങ്ങളും പിടിച്ച് പഞ്ചായുധ ഭാവത്തിലാണ് ശ്രീകോവിലിൽ കുടികൊള്ളുന്നത്. മധുരയിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള തിരുമോഗൂരിലാണ് തിരുമൂഹൂർ കാലമേഗ പെരുമാൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാലമേഗ പെരുമാളിനെ പൂജിക്കുന്നവരുടെ ആഗ്രഹങ്ങൾ അതുപോലെ തന്നെ പൂർത്തിയാകുമെന്നും സംതൃപ്തിയും സന്തോഷവും നിറഞ്ഞ ജീവിതം നയിക്കാൻ സഹായിക്കുമെന്നും ഉള്ളതാണ് വിശ്വാസം. വിവാഹങ്ങൾ, തൊഴിൽ, ബിസിനസ്സ് തുടങ്ങിയ വിഷയങ്ങക്കായി പ്രാർത്ഥിക്കുന്നവർക്കും ഫലം ഉറപ്പാണെന്നും വിശ്വസിക്കപ്പെടുന്നു. ഈ ശ്രീകോവിലിൻ്റെ ഏറ്റവും ആകർഷണീയമായ സവിശേഷത, 16 കൈകളോടെ, ഓരോന്നിനും വ്യത്യസ്തമായ 16 ആയുധങ്ങളോടുകൂടിയ പ്രതിഷ്ഠയിൽ വിശുദ്ധ ഭിജാക്ഷര മന്ത്രത്തിൻ്റെ അക്ഷരങ്ങളും ആലേഖനം ചെയ്തിട്ടുണ്ട് എന്നുള്ളതാണ്. അതേ വിഗ്രഹത്തിൻ്റെ പിൻഭാഗത്ത്
നരസിംഹ ഭഗവാൻ പ്രതിഷ്ഠയും കാണാം. ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിലെ ബ്രഹ്മോത്സവം, ഫെബ്രുവരി മാസത്തിലെ ഗജേന്ദ്രമോക്ഷം, ഡിസംബർ അല്ലെങ്കിൽ ജനുവരി മാസങ്ങളിലെ വൈകുണ്ഠ ഏകാദശി, ശ്രീ കൃഷ്ണജയന്തി, ദീപാവലി, പൊങ്കൽ തുടങ്ങിയവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ.
Hihglight : Kalamega Perumal temple in tirumagur is 46th divya desam among 108 divya desam