കൃത്യമായ ഉറക്കം കിട്ടുന്നില്ല അല്ലെങ്കിൽ ഇടയ്ക്ക് ഉണരുകയോ നേരത്തെ ഉണരുകയോ ചെയ്യുന്ന പതിവുള്ളവരാണ് നിങ്ങളെങ്കിൽ ഇനി ശ്രദ്ധിക്കണം. ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തൽ പ്രകാരം മൂന്നിനും അഞ്ചിനും ഇടയിൽ ഉറക്കം നഷ്ടമായി എഴുന്നേൽക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് പറയുന്നുണ്ട്. ഇതിന് പിന്നിൽ പല ആരോഗ്യ പ്രശ്നങ്ങളാണ് കാരണമെന്നും വ്യക്തമാക്കുന്നുണ്ട്. രക്തത്തിലുള്ള ഗ്ലുക്കോസിന്റെ അളവ് കൂടുന്നതും ശരീരത്തിലെ ഹോർമോൺ വ്യതിയാനവും ഉറക്കം നഷ്ടപെടുന്നതിന് കാരണങ്ങളിലൊന്നാണ്. ഗ്ലുക്കോസിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം ശരീരത്തിലെ അഡ്രീനൽ ഗ്രന്ഥികൾ അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഹോർമോണുകളുടെ സമ്മർദ്ദം മൂലം രാസവസ്തുക്കൾ പുറപ്പെടുന്നതിലൂടെ ഹോർമോൺ വ്യതിയാനം സംഭവിക്കുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യുന്നു. ഉറങ്ങുന്നതിന് മുൻപായി ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഇത് ദഹന പ്രക്രിയ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു. സ്ട്രെസ് ഹോർമോണായി അറിയപ്പെടുന്ന കോർട്ടിസോളിന്റെ അളവ് കൂടുന്നത് ഉറക്കം നഷ്ടമാകാൻ കാരണമാകുന്നുണ്ട്. പഠനസംബന്ധമായ സമ്മർദ്ദം, ജോലി സമ്മർദ്ദം, മറ്റുള്ള പ്രശ്നങ്ങൾ എന്നിവ കാരണം പൂരിഭാഗം ആളുകളിലും കോർട്ടിസോളിന്റെ അളവ് കൂടുന്നതിലൂടെ ഉന്മേഷം കുറയുകയും നെഞ്ചിടിപ്പ് വർധിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കൃത്യമായുള്ള വ്യായാമത്തിലൂടെ കോർട്ടിസോളിന്റെ അളവ് കുറക്കാൻ സാധിക്കും. വാർദ്ധക്യത്തിലേക്ക് കടക്കുന്നവരിലും ഉറക്കത്തെ നിയന്ത്രിക്കുന്ന മെലറ്റോണിന്റെ ഉത്പാദനം കുറയുന്നത് അർധരാത്രികളിൽ ഉറക്കം നഷ്ടമാകാൻ കാരണമാകുന്നു. ആർത്തവവിരാമത്തോട് അടുക്കുന്നവരിലും ഈ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശില്പ സുദർശൻ
Highlight : The good news is that nighttime awakenings are usually nothing to worry about as long as you are able to easily fall back asleep