പ്രധാന മന്ത്രിയുടെ പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധൻ (PM-SYM) എന്നറിയപ്പെടുന്ന പെൻഷൻ പദ്ധതി വഴി 60 വയസ്സ് കഴിഞ്ഞ അസംഘടിത തൊഴിലാളികൾക്ക് 3000 രൂപ വീതം പ്രതിമാസം ലഭിക്കും. ഇത് ഒരു സന്നദ്ധ സംഭാവനാ പെൻഷൻ പദ്ധതിയാണ്. ഇന്ത്യയിൽ ധാരാളം ആളുകൾ
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നു. ഇവർ ഇപിഎസ് പോലുള്ള യാതൊരുവിധത്തിലുമുള്ള സാമൂഹിക സുരക്ഷാ പദ്ധതിയിലും ഉൾപ്പെടുന്നില്ല. മുതിർന്ന പൗരന്മാർക്ക് സുരക്ഷയും വാർദ്ധക്യ സംരക്ഷണവും നൽക്കുക എന്ന ദൗത്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
തെരുവ് കച്ചവടക്കാർ, റിക്ഷക്കാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, ഹെഡ് ലോഡർമാർ, ഇഷ്ടിക ചൂള തൊഴിലാളികൾ, ചെരുപ്പുകുത്തികൾ, വീട്ടുജോലിക്കാർ, അലക്കുകാർ, കാർഷിക തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, തുകൽ തൊഴിലാളികൾ,ബീഡി തൊഴിലാളികൾ തുടങ്ങിയ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്കും , പ്രതിമാസം 15000 രൂപയിൽ താഴെയോ അതിൽ കുറവോ വരുമാനം ഉള്ളവർക്ക് അപേക്ഷിക്കാം.
അസംഘടിത തൊഴിലാളികൾ അടുത്തുള്ള കോമൺ സർവീസസ് സെന്റർ (സിഎസ്സി) സന്ദർശിച്ച് ഈ പദ്ധതിയുടെ ഭാഗം ആകുവാൻ കഴിയുന്നതാണ്. പ്രതിമാസം 3000 രൂപ കുറഞ്ഞത് ഉറപ്പായും 60 വയസ്സു കഴിഞ്ഞ വരിക്കാർക്ക് ലഭിക്കും. ഇപിഎഫ് പോലെയുള്ള പദ്ധതികളിൽ
അംഗത്വമുള്ളവർക്കോ ആദായനികുതി അടയ്ക്കുന്നവർക്കോ ഈ പദ്ധതിക്ക് അപേക്ഷിക്കാൻ സാധിക്കില്ല.