News Today: 25 സെന്റിൽ കൂടുതലുള്ള ഭൂമി തരം മാറ്റുന്നതിനു ചെലവേറും. കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോൾ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 25 സെന്റ് സ്ഥലം ഉണ്ടെങ്കിൽ അധികം വരുന്ന ഭൂമിക്ക് മാത്രം ഫീസ് നൽകിയാൽ മതി എന്നുള്ള ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.
നേരത്തെയുണ്ടായ സർക്കുലർ പ്രകാരം 25 സെന്റിൽ കൂടുതലുള്ള ഭൂമിയുടെ മാത്രം ന്യായവിലയുടെ 10% ഫീസ് അടച്ചാൽ മതിയെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിക്ക് സർക്കുലർ നൽകിയിരുന്നു, എന്നാൽ അത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി അംഗീകരിച്ചത്.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 A പ്രകാരമുള്ള തരമാറ്റ ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്റ് ഒഴിവാക്കണം എന്നായിരുന്നു കോടതി ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.
