2025-ലെ പ്രൈം മിനിസ്റ്റർ ഇന്റേൺഷിപ്പ് സ്കീമിന്റെ (PMIS) രജിസ്ട്രേഷൻ മാര്‍ച്ച് 12-ന് അവസാനിക്കുമെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം. രാജ്യത്തെ യുവാക്കളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി, യോഗ്യരായ ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
യുവാക്കൾക്ക് മികച്ച ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്യുന്നതിനുവേണ്ടി ലക്ഷ്യമിടുന്ന പദ്ധതിയാണ് പിഎം ഇന്റേണ്‍ഷിപ്പ് സ്കീം. . 21-24 വയസ്സ് പ്രായമുള്ള യുവാക്കൾക്കും താഴ്ന്ന വരുമാനമുള്ള കുടുംബത്തിലെ യുവാക്കൾക്കും ഈ ഇന്റേണ്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാൻ സാധിക്കും. മികച്ച 500 കമ്പനികളില്‍ യുവാക്കള്‍ക്ക് 12 മാസത്തെ ഇന്റേണ്‍ഷിപ്പ് ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. ഓരോ ഇന്റേണ്‍ഷിപ്പിനും പ്രതിമാസം 5,000 രൂപ വീതം 12 മാസത്തെ ഇന്റേൺഷിപ്പ് കാലാവധിയിൽ സ്റ്റൈപ്പന്റ് ലഭിക്കും.
ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ അവസാന വർഷ വിദ്യാർഥിക്കൾക്ക് അപേക്ഷിക്കാം. മികച്ച അക്കാദമിക് റെക്കോർഡുള്ള വിദ്യാർത്ഥികൾക്കായിരിക്കും മുൻഗണന.
