കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപ്രദേശമാണ് കാന്തല്ലൂര്‍. മൂന്നാറിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് കാന്തല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ ഉദുമല്‍പേട്ടയ്ക്കും മൂന്നാറിനുമിടയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന ഒരു മലയോരഗ്രാമമാണ് കാന്തല്ലൂര്‍.
കേരളത്തിന്റെ കാശ്മീര്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരിടം കൂടെയാണ് ഇവിടം. കേരളത്തിലെ ആപ്പിൾ താഴ്വരയായ കാന്തല്ലൂർ പച്ചക്കറി, പഴവർഗ്ഗ കൃഷികൾക്ക് പേരുകേട്ടതാണ്. ഇവിടെ വിളയുന്ന ആപ്പിൾ വളരെ പ്രശസ്തമാണ്. ഇവിടത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ ധാരാളം ആളുകളാണ് എത്തുന്നത്. കൂടാതെ പട്ടിശ്ശേരി ഡാം, കുളച്ചിവയല്‍ പാറകള്‍, കീഴാന്തൂര്‍ വെള്ളച്ചാട്ടം, ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടം, ആനക്കോട് പാറ, ശ്രീരാമന്റെ ഗുഹാക്ഷേത്രം, മുനിയറകള്‍ തുടങ്ങി നിരവധി കാഴ്ചകളാണ് സഞ്ചരിക്കൾക്കായി കാന്തല്ലൂര്‍ ഒരിക്കിയിരിക്കുന്നത്.
