തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വാൽപ്പാറ. സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരിടം കൂടെയാണ്. അതിരപ്പിള്ളി – മലക്കപ്പാറ വഴി വാൽപ്പാറ പോകുമ്പോൾ ഇവിടത്തെ കാഴ്ചകൾ മനോഹരമാണ്.
അതിരപ്പിള്ളിയും വാഴച്ചാലും കണ്ട ശേഷം മലക്കപ്പാറ അതിർത്തി കഴിഞ്ഞാൽ വാൽപ്പാറ എത്തും. കാട്ടിലൂടെയുള്ള യാത്ര ആയതിനാൽ വന്യജീവികളെ കാണാനും സാധിക്കും. തേയില തോട്ടങ്ങളും കോടമഞ്ഞും തണുപ്പുമാണ് വാൽപ്പാറയിലുള്ളത്. ഇവിടെയെത്തിയാൽ തീർച്ചയായും
കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ് കൂലങ്കൽ നദി, മങ്കി ഫാൾസ്, നല്ലമുടി വ്യൂ പോയിൻ്റ, ചിന്നാർ കല്ലാർ വെള്ളച്ചാട്ടം തുടങ്ങിയവ. വാൽപ്പാറയെ പൂർണ്ണമാക്കുന്നത് ആളിയാർ വഴിയുള്ള യാത്രകൂടെയാണ്.യാത്രയിലുടനീളം മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്നതാണ് വാൽപ്പാറയുടെ പ്രത്യേകത.
