പ്രമേഹരോഗികൾ ഉപയോഗിക്കുന്ന മരുന്നിന്റെ വില കുറയ്ക്കാൻ തീരുമാനിച്ചു. പ്രമേഹചികിത്സയില്‍ കൂടുതൽ ഉപയോഗിക്കുന്ന മരുന്നായ എംപാഗ്ലിഫോസിന്റെ വിലയാണ് കുറയ്ക്കുന്നത്. 10 മില്ലിഗ്രാമിന്റെ ഒരു ടാബ്ലറ്റിന് നേരത്തെ 60 രൂപയായിരുന്നു വില. എന്നാൽ ഇപ്പോ 6 രൂപയായി കുറച്ചു.
എംപാഗ്ലിഫോസിന്റെ മേലുള്ള പേറ്റന്റിന്റെ കാലാവധി മാര്‍ച്ച് 11ന് അവസാനിച്ചു. അതെ തുടർന്നാണ് ഇപ്പോൾ മരുന്നിന്റെ വില കുറച്ചത്. പ്രമേഹ രോഗികൾ കൂടുതലായി കഴിക്കുന്ന മരുന്നാണ് എംപാഗ്ലിഫോസിൽ. ഈ മരുന്നിന്റെ ജനറ്റിക് പതിപ്പ് വിപണിയിൽ എത്തി തുടങ്ങിയിട്ടുണ്ട്. മാന്കൈമന്ഡ് ഫാര്‍മ, ലൂപിന്, ആല്‍കെം ലബോറട്ടറീസ്, ഗ്ലെന്‍മാര്‍ക്ക് തുടങ്ങിയ കമ്പനികളാണ് എംപാഗ്ലിഫോസിന്റെ ജനറ്റിക് പതിപ്പ് വിപണിയിലെത്തിക്കുന്നത്.
പ്രമേഹരോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്ന മരുന്നാണ് എംപാഗ്ലിഫോസിൽ. ഈ മരുന്ന് വൃക്കയില്‍ നിന്ന് രക്തത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ പുനരാഗിരണം നിയന്ത്രിക്കുന്നു. ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ മരുന്നിന്റെ വില കുറച്ചത് നിരവധി പേർക്ക് ആശ്വാസമാകും.
