സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രാ യോജന. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണിത്. 10 ലക്ഷം രൂപ വരെയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.
3 തരത്തിലുള്ള വായിപ്പകളാണ് ഇതിൽ ഉള്ളത്. 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ ഇതിലൂടെ വായ്പ്പ ലഭിക്കും. ഇന്ത്യൻ പൗരനായിട്ടുള്ള 24 നും 70 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും. കോഴി വളർത്തൽ, ക്ഷീരോൽപ്പാദനം, തേനീച്ച വളർത്തൽ തുടങ്ങിയ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടെ, ഉൽപ്പാദനം, വ്യാപാരം അല്ലെങ്കിൽ സേവന മേഖലകളിലെ കാർഷികേതര മേഖലയിൽ വരുമാനം ഉണ്ടാക്കുന്ന സൂക്ഷ്മ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്പ്പ സൗകര്യമൊരുക്കുന്നു.
ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ , റീജിയണൽ റൂറൽ ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിലൂടെ ഈ വായ്പ്പ ലഭിക്കും. വായ്പ്പ എടുക്കാൻ അർഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഈ സ്കീമിന് കീഴിൽ ലോൺ ലഭിക്കുന്നതാണ്.
