മഹാരാഷ്ട്രയിലെ മുംബൈയ്ക്ക് സമീപം റൈഗട്ട് ജില്ലയിലെ ഒരു മലയോര പ്രദേശമാണ് മതേരൻ. ഇവിടത്തെ പ്രത്യേകത എന്നാൽ, ഏഷ്യയിലെ മോട്ടോർ വാഹനങ്ങൾ നിരോധിക്കപ്പെട്ട ഒരേ ഒരു സ്ഥലമാണ്. മുംബൈയിൽ നിന്നും ഏകദേശം 90 കിലോമീറ്റർ മാറിയാണ് ഈ മനോഹര ഗ്രാമം സ്ഥിതിചെയ്യുന്നത്.
മിതമായ കാലാവസ്ഥക്കും നന്നായി സംരക്ഷിക്കപ്പെട്ട കൊളോണിയൽ വാസ്തുവിദ്യയ്ക്കും പേരുകേട്ട സ്ഥലം കൂടിയാണ് മതേരൻ. പനോരമ പോയിന്റ് ലുക്ക്ഔട്ട് പശ്ചിമഘട്ട മലനിരകളിലൂടെയുള്ള കാഴ്ചകൾ സമ്മാനം ചെയ്യുന്നു. കൂടാതെ ലൂയിസ പോയിന്റിൽ, വെള്ളച്ചാട്ടങ്ങളുടെയും പുരാതന പ്രബൽ കോട്ടയുടെയും കാഴ്ചകൾ കാണാൻ സാധിക്കും. 1907 ൽ നിർമ്മിതമായ നേരൽ-ഗേജ് റെയിൽവേയാണ് സഞ്ചാരികൾ പ്രധാനമായും ഇവിടെയെത്താൻ ആഗ്രഹിക്കുന്നത്.
ഇവിടേക്ക് എത്തുവാൻ panvel അല്ലെങ്കിൽ കല്യാൺ റെയിൽവേ സ്റ്റേഷനിൽ നിന്നും നേരൽ സ്റ്റേഷൻ ലേക്ക് ലോക്കൽ ട്രായിൻ കേറിയാൽ മതി. ഇവിടെ എത്തിയതിനു ശേഷം മതേരൻ എൻട്രി പോയിന്റെലേക്ക് വരുവാൻ ഷെയർ ടാക്സി ലഭിക്കും. ഒരാൾക്ക് 100 രൂപ വരെയാണ് ഷെയർ ടാക്സിയിൽ ആവുക. മതേരനിലേക്ക് കയറുവാൻ 50 രൂപയാണ് എൻട്രി ഫീസ്.
