രാജസ്ഥാനിലെ ഒരേയൊരു ഹിൽ സ്റ്റേഷനാണ് മൗണ്ട് അബു. രാജസ്ഥാനിലെ ഗുജറാത്ത് അതിർത്തിക്ക് സമീപമാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ കഠിനമേറിയ ചൂടിൽ നിന്നും ആശ്വാസം പകരുന്നതും യാത്രക്കാരുടെ ഇഷ്ട്ട വിനോദസഞ്ചാര മേഖലയുമാണ് മൗണ്ട് അബു. സമുദ്രനിരപ്പിൽ നിന്നും 1220 മീറ്റർ ഉയരത്തിലാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. മലനിരകളും പച്ചപ്പുകളും യാത്രക്കാരുടെ കണ്ണുകൾക്ക് കുളിർമയേകുന്നു. പ്രകൃതി ഭംഗിയാൽ തുളുമ്പി നിൽക്കുന്ന തടാകങ്ങളും വെള്ളച്ചാട്ടങ്ങളും യാത്രക്കാർക്ക് പ്രത്യേകതരം അനുഭൂതി സമ്മാനിക്കുന്നു.
ഗുരു ശിക്കാർ,ടോഡ് റോക്ക്,നക്കി ലേക്,സൺ സെറ്റ് പോയിന്റ്, അച്ഛൽഖർ ഫോർട്ട്, ട്രീവോർസ് ടാങ്ക്,അർബുധ ദേവി ടെൻബിൾ,ഹണിമൂൺ പോയിന്റ്,ദിൽവര ടെംപിൾ, ഗൗമുക് ടെംപിൾ, എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
മൗണ്ട് അബുലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലൈറ്റ് മുഖേന മഹാറാണ പ്രതാപ് എയർപോർട്ടിൽ എത്തിയതിനു ശേഷം അവിടെ നിന്ന് 176 കിലോമീറ്റർ ബസ്സിനോ ഷെയർ ടാക്സിക്കോ എത്തിച്ചേരാവുന്നതാണ്. കൂടാതെ ട്രെയിൻ മുഖേന അബു റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ ഷെയർ ടാക്സി വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്.
