മഴക്കാലമായാലും വേനൽക്കാലമായാലും തൊണ്ട വേദന എല്ലാവരും നേരിടുന്ന ഒരു പ്രശ്നമായി മാറിക്കഴിഞ്ഞു. എന്നാൽ ഇതിനെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. വരാൻ പോകുന്ന ഡിസംബർ മാസം കൂടിയാകുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ. തൊണ്ട വേദനയുള്ളപ്പോൾ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. വീട്ടിൽ തന്നെ ചെറിയ പൊടികൈകൾ വഴി തൊണ്ട വേദനയെ ഒരു പരിധിവരെ തടയാൻ സാധിക്കുന്നതാണ്. ഈ സമയങ്ങളിൽ ഇളം ചൂടോട് കൂടിയ വെള്ളം കുടിക്കുന്നത് തൊണ്ടക്ക് നേർത്ത രീതിയിൽ ആശ്വാസം നൽകുന്നു. മാത്രല്ല ചൂടുവെള്ളത്തിൽ ഗാർഗിൽ ചെയ്യുന്നതും നല്ലതാണ്. അല്പം മഞ്ഞൾപ്പൊടിയും തേനും ചേർത്ത് കഴിക്കുന്നത് തൊണ്ട വേദനയിൽ നിന്നും ആശ്വാസമുണ്ടാക്കും. തൊണ്ട വേദനയുള്ള സാഹചര്യങ്ങളിൽ ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതും ചിലത് ഒഴിവാക്കേണ്ടതും അനിവാര്യമാണ്. ഈ സമയങ്ങളിൽ സൂപ്പ് പോലുള്ള നേർത്ത ചൂടുള്ള പദാർത്ഥങ്ങൾ കഴിക്കുന്നതും ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്. പഴം, പയർ പോലെയുള്ള പച്ചക്കറികളും മുട്ട, ഓട്സ് വേവിച്ച ഉരുളക്കിഴങ്ങുമൊക്കെ ഈ സമയങ്ങളിൽ കഴിക്കുന്നത് ഏറെ നല്ലതാണ്. പച്ചക്കറികൾ വേവിച്ച് മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. മൊരിഞ്ഞതും കട്ടി കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. കാരണം ഇവ കഴിക്കുന്നത് തൊണ്ടക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. മാത്രമല്ല എരിവ് കൂടുതലുള്ള ഭക്ഷണങ്ങളും തൊണ്ട വേദന കൂട്ടാൻ കാരണമാകും. ചിപ്പ്സ്, വേവിക്കാത്ത പച്ചക്കറികൾ തുടങ്ങിയ കഴിക്കാതിരിക്കുക, മുന്തിരിങ്ങ, പൈനാപ്പിൾ, ഓറഞ്ച് തുടങ്ങിവയും പുളിപ്പുള്ളതുമായ ഭക്ഷണപദാർത്ഥങ്ങളും പൂർണ്ണമായും ഒഴിവാക്കുക. പാൽ ഉത്പ്പന്നങ്ങളും മദ്യവും ഈ സമയങ്ങളിൽ ഒട്ടും നല്ലതല്ല.
ശില്പ സുദർശൻ
Highlight : some basic tips for continuous cough