
chunakkara ramankutti Asia Live TV
കവിയും ഗാന രചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേവതാരു പൂത്തു, ശ്യാമ മേഘമേ നീ, സിന്ദൂര തിലകവുമായ്, ഹൃദയവനിയിലെ ഗായികയോ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമാ ഗാനങ്ങളുടെ രചയിതാവാണ്.
ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ചുനക്കര ഗാനരചന രംഗത്തേക്ക് എത്തുന്നത്. വിവിധ നാടക സമിതിക്കായി നിരവധി നാടക ഗാനങ്ങള്‍. സിനിമയ്ക്ക് വേണ്ടിയുള്ള ആദ്യ ഗാനരചന 1978 ല്‍ ആശ്രമം എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. 2015 ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചു.