കേരള ബാങ്ക് നിക്ഷേപത്തിനുള്ള പലിശ നിരക്ക് പുതുക്കിയതിന് പിന്നാലെ സംസ്ഥാനത്തെ സഹകരണ സംഘങ്ങളും ബാങ്കുകളും പലിശ നിരക്ക് പുതുക്കി. നിക്ഷേപത്തിന് നൽകിവരുന്ന പലിശ നിരക്കാണ് പുതുക്കി നിശ്ചയിച്ചത്.
മുതിർന്ന പൗരൻമാർക്ക് സ്ഥിര നിക്ഷേപകങ്ങളുടെ പലിശ നിരക്കിൽ അര ശതമാനം പലിശ അധികമായി നൽകും. എന്നാൽ ചില കാലയളവിലെ നിക്ഷേപത്തിന് മാറ്റമില്ല. സേവിങ്സ് ബാങ്ക് നിക്ഷേപങ്ങൾക്ക് നൽകിയിരുന്ന പലിശനിരക്ക് മാറ്റമില്ലാതെ തുടരും. രജിസ്ട്രാർ നിശ്ചയിച്ചു നൽകുന്ന പലിശനിരക്കിൽ നിന്ന് അധികമായി സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ നൽകിയാൽ നിക്ഷേപത്തിനുള്ള ബാങ്കുകളുടെ അംഗീകാരം റദ്ദാക്കുമെന്നും രജിസ്ട്രാർ അറിയിച്ചു.
