ഇന്ത്യയിലെ പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ഹിമാലയൻ മലനിരകളിലെ സുന്ദരമായ ഒരു പട്ടണമാണ് ഡാർജിലിംഗ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവതനിരയായ കാഞ്ചൻജംഗയുടെ കാഴ്ചകളാണ് ഡാർജിലിംനെ മനോഹരമാക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ കേബിൾ കാർ സംവിധാനവും മൈത്രയെ ബുദ്ധന്റെ 4.57 മീറ്റർ നീളമുള്ള പ്രതിമയും ബുദ്ധമതവും ഉള്ള സ്ഥലങ്ങളുമാണ് ഇവിടത്തെ പ്രധാന കാഴ്ചകൾ. കൂടാതെ പാരഗ്ലൈഡിങ്,ടോയ് ട്രെയിൻ എന്നിവയും സഞ്ചാരികളെ ആകർഷകമാക്കുന്നു.
ഇവിടേക്ക് എത്തിച്ചേരുവാൻ കൊൽക്കട്ട നേതാജി സുഭാഷ് ചന്ദ്രബോസ് എയർപോർട്ടിൽ നിന്നും ന്യൂജൽ പൈഗുരി റെയിൽവേ സ്റ്റേഷനിലേക്ക് ടാക്സി വഴി എത്തിച്ചേരാവുന്നതാണ്. കേരളത്തിൽ നിന്നുമുള്ള സഞ്ചാരികൾക്ക് ഇവിടെ എത്തുവാൻ കേരളത്തിൽ നിന്ന് ട്രെയിൻ മുഖേന കൊൽക്കട്ട റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയതിനു ശേഷം ടാക്സി മുഖേനയോ ബസ് മുഖേനയോ ന്യൂ ജൽപ്പാഗുരി സ്റ്റേഷനിലേക്ക് എത്തണം. അവിടെ നിന്നും ഡാർജിലിങ്ങിലേക്ക് ടോയ് ട്രെയിൻ ലഭിക്കുന്നതാണ്. ടോയ് ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണം.1500 രൂപയോളമാണ് ടിക്കറ്റിന് വരുന്നത്. ഇവിടെ നിന്നും ഏകദേശം എട്ടു മണിക്കൂർ നീളുന്ന ട്രെയിൻ യാത്രയിലൂടെ ഡാർജിലിങ്ങിൽ എത്തിച്ചേരാവുന്നതാണ്.
