ഐസ് കഴിക്കുന്ന പ്രവണതയുള്ളവർ നമ്മക്ക് ചുറ്റും ഉണ്ടാകാം. അവർ പതിവായി ഐസ് കഴിക്കുന്നതും നമ്മൾ കണ്ടിട്ടുമുണ്ടാകും. എന്നാൽ ഐസ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണോ അതോ ദോഷകരമായി ബാധിക്കുമോ എന്ന് അറിയാതെയാണ് പലരും ഇത് കഴിക്കാറുള്ളത്. ഒരു ഭക്ഷണത്തോട് കൊതി തോന്നുക എന്നത് സ്വാഭാവികമാണ്. ഭക്ഷണം കൊതി തീരെ കഴിക്കുകയും ചെയ്യാം. എന്നാൽ ഒരു തരത്തിലും രുചിയില്ലാത്ത ഐസ് പോലുള്ള പദാർത്ഥങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോയെന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ്. ഇങ്ങനെ ഒരു തരത്തിലുള്ള പോഷകമൂല്യവുമില്ലാത്ത ഐസ് പോലുള്ള പദാർത്ഥങ്ങൾ കഴിക്കുന്നത് അല്ലെങ്കിൽ കഴിക്കാൻ തോന്നുന്ന അവസ്ഥയെ പഗോഫിയ എന്നാണ് പറയുന്നത്. ഇത് ശരീരത്തിൽ ഇരുമ്പിന്റെ കുറവോ വിളർച്ചയെയോ സൂചിപ്പിക്കുന്നു. ഹീമോഗ്ലോബിൻ ശരീരത്തിൽ ആവശ്യത്തിന് ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇരുമ്പിന്റെ കുറവുണ്ടാകുന്നത്. ഇങ്ങനെയുള്ളവർക്ക് ഐസ് കഴിക്കുന്നതിലൂടെ ഒരു തൃപ്തിയുണ്ടാകും. ഇങ്ങനെയുള്ളവരിൽ ഓർമ്മ, ഉണർവ്, പഠനം, തീരുമാനം എടുക്കൽ, മൾട്ടിടാസ്ക് ചെയ്യാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.
എന്നാൽ സ്ഥിരമായി ഇങ്ങനെ ഐസ് കഴിക്കുന്നതിലൂടെ പല്ലിൽ പൊട്ടലുകൾ രൂപപ്പെടുകയും പല്ലിന്റെ ഇനാമലിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. തുടർച്ചയായി ഐസ് കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന സമ്മർദ്ദം പല്ലിന് ദോഷകരമായി ബാധിക്കുന്നു. ആരോഗ്യവിദഗ്ദ്ധരുടെ നിദ്ദേശമനുസരിച്ചോ ഭക്ഷണക്രമത്തിലൂടെയോ ശരീരത്തിലെ ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ സാധിക്കും. കൂടാതെ ഐസ് കഴിക്കുന്നതിന് പകരമായി മറ്റെന്തെങ്കിലും ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഐസ് തുടർച്ചയായി കഴിക്കുന്ന ശീലം പതിയെ മാറ്റിയെടുക്കാൻ സാധിക്കും. ക്യാരറ്റ് അല്ലെങ്കിൽ പഞ്ചാര കലരാത്ത മിട്ടായി തുടങ്ങിയവ കഴിച്ചു ശീലിച്ചുകൊണ്ട് ഐസിനോട് തോന്നുന്ന താല്പര്യം പൂർണമായി ഇല്ലാതെയാക്കുന്നതാണ് നല്ലത്. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മൂലമാകില്ല ഇപ്പോഴും ഐസ് കഴിക്കണമെന്ന് തോന്നാൻ കാരണം. ചിലർ അതൊരു രസകരമായ അനുഭവത്തിന് വേണ്ടി തുടരുന്നതാകണം. എന്തുതന്നെയായാലും ഈ ശീലം പൂർണമായി ഒഴിവാക്കുന്നതായിരിക്കും നിങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യത്തിന് നല്ലത്.
ശില്പ സുദർശൻ
Highlight : Eating ice : it is bad for you?