രാജ്യത്ത് മെയ് 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഫീസ് ഈടാക്കും. നിരവധി ബാങ്കുകൾ എടിഎം ചാർജുകൾ പുതുക്കാൻ തീരുമാനിച്ചു. എടിഎം ഇടപാടുകൾക്ക് ബാധകമായ ഇന്റർചേഞ്ച് ഫീസ് വർധിപ്പിക്കാൻ റിസർവ് ബാങ്ക് (RBI) അംഗീകാരം നൽകിയതോടെയാണ് പുതിയ മാറ്റം.
രാജ്യത്തെ പല ബാങ്കുകളും സൗജന്യ എടിഎം പിൻവലിക്കലുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. ഒരു ബാങ്കിലെ എടിഎമ്മിൽ നിന്നും മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതിനാണ് ഫീസ് ഈടാക്കുന്നത്. മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് മൂന്ന് തവണ മാത്രമേ സൗജന്യമായി പണം പിൻവലിക്കാൻ സാധിക്കുകയുള്ളു. ഇത് കഴിയുന്നതോടെ ഓരോ ഇടപാടിനും അധിക ചാർജുകൾ ഈടാക്കും.
സാമ്പത്തിക ഇടപാടുകൾക്കുള്ള എടിഎം ഇന്റർചേഞ്ച് ഫീസ് 2 രൂപയാക്കും. കൂടാതെ സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപയായും വർധിപ്പിക്കാൻ റിസർവ് ബാങ്ക് അംഗീകാരം കൊടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
