ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഡെഹ്റാഡൂൺ ജില്ലയിലെ ഒരു പട്ടണമാണ് മുസ്സൂറി. ഹിമാലയന്‍ നിരകളുടെ താഴ്വരകളിലെ ഈ മനോഹരമായ പര്‍വ്വതപ്രദേശം അറിയപ്പെടുന്നത് ‘മലകളുടെ രാജ്ഞി’ എന്നാണ്. അതിമനോഹരമായ ഭൂപ്രകൃതിയാല്‍ സമ്പന്നമാണ് ഈ പ്രദേശം. ഡെറാഡൂണിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ മാറിയാണ് മുസ്സൂറി സ്ഥിതി ചെയ്യുന്നത്.
സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് മുസ്സൂറി. കാലാവസ്ഥ മാറുന്നതിന് അനുസരിച്ചു ഇവിടത്തെ സൗന്ദര്യത്തിനും മാറ്റമുണ്ടാകുന്നു. ലാൽ ടിബ, ഗൺ ഹിൽ, ലാൻഡോർ, കമ്പനി ഗാർഡൻ, മാൾ റോഡ്, കെംപ്റ്റി വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന വിനോദസഞ്ചാര മേഖല.
മുസ്സൂറി പോവാൻ ആഗ്രഹിക്കുന്നവർക്ക് ഡൽഹിയിലേക്ക് ട്രെയിൻ കയറാവുന്നതാണ്. അവിടെ നിന്ന് ടെറാഡോണിലേക്ക് ട്രെയിൻ ലഭിക്കും. ഡെറാഡൂൺ എത്തിയശേഷം റെയിൽവേ സ്റ്റേഷന് സമീപം തന്നെ ബസ്റ്റാൻഡ് ഉണ്ട്. അവിടെ നിന്ന് 35 കിലോമീറ്റർ ബസ്സിൽ സഞ്ചരിച്ച് വേണം മുസ്സൂറി എത്തുവാൻ. കൂടാതെ 1500 രൂപയ്ക്ക് ഡെറാഡ്യൂണിൽ നിന്ന് മുസ്സൂറിയിലേക്ക് ടാക്സി ലഭിക്കുന്നതാണ്.
