മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വം മുന്നിൽ കണ്ടു കൊണ്ട് വ്യക്തിഗത അപകട ഇൻഷുറൻസ് അവതരിപ്പിച്ചു.അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന എന്ന പേരില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി വഴി 10 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.
മത്സ്യത്തൊഴിലാളികൾക്ക് അപകടത്തിനും അപകടം മൂലമുണ്ടാകുന്ന അംഗവൈകല്യത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. അപകടത്തിൽ ഭാഗികമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും നഷ്ടപരിഹാരം ലഭിക്കും. കൂടാതെ അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ആശുപത്രി ചെലവായി പരമാവധി ഒരു ലക്ഷം രൂപ വരെ ലഭിക്കും.
18 നും 70 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. കൂടാതെ ഉപഭോക്താവ് മത്സ്യഫെഡുമായി അഫിലിയേറ്റ് ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളില്‍ അംഗമായിരിക്കണം. സംഘത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സ്വയം സഹായ ഗ്രൂപ്പിലെ അംഗങ്ങൾക്കും സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടില്ലാത്തവർക്ക് താൽക്കാലിക അംഗത്വമെടുത്തും പദ്ധതിയിൽ ചേരാൻ സാധിക്കുന്നതാണ്.
