സംസ്ഥാനത്തെ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനുവേണ്ടി വായ്പ്പ നൽകുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച സ്വയം തൊഴിൽ പദ്ധതിയാണിത്. ശരണ്യ എന്നാണ് പദ്ധതിയുടെ പേര്.
വിധവകൾ, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ടവർ, 30 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾ, പട്ടികവർഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികളുടെ ഭാര്യമാർ തുടങ്ങിയവർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ശരണ്യ. ഈ പദ്ധതി പ്രകാരം സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 50,000 രൂപ വരെ പലിശരഹിത വായ്പ നൽകുന്നു. ഇതിൽ 50% സർക്കാർ സബ്സിഡിയായി തിരികെ നൽകും.
തൊഴിൽ എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ള മേൽ പറഞ്ഞ യോഗ്യത ഉള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും. കൂടാതെ കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ലഭിക്കും.
