സാഹസിക നിറഞ്ഞ ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം തരുന്ന അതികഠിനമേറിയ ഒരു ട്രക്കിംഗ് സ്ഥലമാണ് ഹരിഹർ ഫോർട്ട്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നാസിക് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ മാറിയാണ് ഹയർ ഫോർട്ട്. സ്യൂണ (യാദവ) രാജവംശത്തിന്റെ കാലത്താണ് ഹരിഹർ ഫോർട്ട് നിർമ്മിച്ചത് . സമുദ്രനിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് ഹരിഹർ ഫോർട്ട് സ്ഥിതിചെയ്യുന്നത്.
ട്രക്കിംഗ് പാതയിലൂടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള കാൽനടയാത്രയ്ക്ക് ഒടുവിലാണ് കോട്ടയിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നത്. 30 രൂപയാണ് പ്രവേശന ഫീസ് . കല്ലിൽ കൊത്തിയ പടിയുടെ ഇരുവശത്തുമുള്ള ദ്വാരത്തിൽ പിടിച്ച് യാത്രക്കാർക്ക് സുരക്ഷിതമായി മുകളിൽ എത്തുവാൻ സാധിക്കും. 80° ചെരുവിൽ പാറയിൽ കൊത്തിയെടുത്ത 117 പട്ടികളാണ് ഹരിഗർ ഫോർട്ടിലേക്കുള്ള യാത്ര ദുഷ്കരവും അധികഠനവുമാക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ശത്രുകളുടെ ആക്രമത്തിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടിയാണ് യാദവ വംശം ഈ കോട്ട നിർമ്മിക്കുന്നത്.
ഹരിഹർ ഫോർട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ട്രെയിൻ മുഖേന നാസിക് റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തി, അവിടെ നിന്നും ത്രയംബകേശ്വറിലേക്ക് ബസ്സുകൾ ലഭിക്കും. അവിടെ നിന്നും ധാരാളം ഷെയർ ടാക്സികൾ
ഹർഷെവാടിയിലേക്ക് ലഭിക്കും. അവിടെ നിന്നും ഒരു മണിക്കൂർ കാൽനടയായി യാത്ര ചെയ്താൽ ഹരിഹർ പോർട്ടിന്റെ അടിഭാഗതെത്തും. അവിടെനിന്ന് 80° ചെരുവിൽ ഉള്ള കല്ലിൽ കൊത്തിയ പാടി കയറി ഹരിയർ ഫോർട്ടിന്റെ മുകളിൽ എത്താവുന്നതാണ്
