കേരളത്തിലെ ഹണിമൂൺ യാത്രക്കാർക്ക് വളരെ പ്രിയപ്പെട്ട സ്ഥലമാണ് കുമരകം. വേമ്പനാട്ടു കായലിന്റെ തീരത്തെ ഈ മനോഹരമായ നാടിന് പ്രത്യേക സൗന്ദര്യമാന്നുള്ളത്. പച്ചവിരിച്ച നെല്‍പ്പാടങ്ങളും കായലുകളും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിപ്പിക്കുന്നു.
ഇവിടെ വരുന്ന സഞ്ചാരികൾക്ക് കുമരകം പക്ഷി സങ്കേതം, കായലിലൂടെയുള്ള യാത്ര, വൈവിധ്യമാര്‍ന്ന മത്സ്യബന്ധനരീതികള്‍ തുടങ്ങിയവ കാണാൻ സാധിക്കും. ഇവിടെയുള്ള ഓരോ കാഴ്ചകളും സഞ്ചാരികള്‍ക്ക് ഒരു സ്വർഗ്ഗം തന്നെയാണ് സൃഷ്ടിക്കുന്നത്. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്ന ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. പങ്കാളിയോടൊപ്പമുള്ള കായൽയാത്ര ഒരു പ്രണയാനുഭവം സൃഷ്ടിക്കുന്നു. ഇവിടെ എത്തിയാൽ മികച്ച ഹണിമൂൺ പാക്കേജുകളും ലഭിക്കും.
കോട്ടയത്തുനിന്നും 16 കിലോമീറ്റർ മാറിയാണ് കുമരകം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ കണ്ടൽക്കാടുകൾ ധാരാളമുള്ള സ്ഥലങ്ങളിലൊന്നാണ് ഇവിടം. കേരളത്തിലെ ആദ്യത്തെ കായൽ നികത്തി ഉണ്ടാക്കിയ പാടശേഖരങ്ങളും ഇവിടെയാണ്