Live news today: കാരുണ്യ സുരക്ഷ പദ്ധതിക്ക് 300 കോടി രൂപ കൂടി പ്രഖ്യാപിച്ചു ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ സാമ്പത്തിക വർഷം ഇതുവരെ 978.54 കോടി രൂപ പദ്ധതിക്കായി നൽകിയെന്ന് ധനമന്ത്രി അറിയിച്ചു.
ദാരിദ്ര്യരേഖക്കു താഴെയുള്ള 41.99 ലക്ഷം കുടുംബങ്ങൾക്കാണ് ഈ സൗജന്യ ചികിത്സ പദ്ധതി ഉറപ്പാക്കുന്നത്.ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ്. കുടുംബത്തിന്റെ അംഗസംഖ്യ ഈ പദ്ധതിയിൽ നോക്കുന്നില്ല. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ, ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ ധനസഹായം ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും പദ്ധതിയുടെ സേവനം ലഭിക്കുന്നതാണ്.
