ഡിസംബർ അടുക്കുന്നതോടെ തണുപ്പ് കാലാവസ്ഥയാകും. തണുപ്പുള്ള കാലാവസ്ഥകളിൽ കൈകളിലെയും കാലുകളിലെയും സന്ധികളിൽ വേദനയുണ്ടാകുന്നത് പലർക്കും സാധാരണയാണ്. സന്ധി വേദനക്ക് പുറമേ കൈകാലുകൾക്ക് മരവിപ്പും തണുപ്പ് കാലങ്ങളിൽ ഉണ്ടാകും. കാലാവസ്ഥ മാറുന്നതിനനുസരിച്ച് സന്ധി വേദന രൂക്ഷമാകാനും സാധ്യതയുണ്ട്. എല്ലാ പ്രായക്കാരെയും ഒരുപോലെ ഈ പ്രശനം ബാധിക്കാറുണ്ട്.
സന്ധി വേദനയുടെ കാരണങ്ങൾ
- നിർജലീകരണം : നിർജലീകരണം സംഭവിക്കുമ്പോൾ സന്ധികളിലെ സിനോവിയൽ ഫ്ലൂയിഡ് ഡ്രൈയാകാൻ കാരണമായാൽ ഉണരുമ്പോൾ സന്ധികൾക്ക് കഠിനമായ വേദനയുണ്ടാക്കും.
- വാർദ്ധക്യം : പ്രായമായവരിൽ സന്ധികൾക്ക് സ്വാഭാവികമായും വഴക്കം നഷ്ടപ്പെടുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ വേദനയുണ്ടാകാൻ കാരണമാകും.
- ചലനശേഷിയുടെ അഭാവം : 6-8 മണിക്കൂർ തുടർച്ചയായി ഉറങ്ങുമ്പോൾ ചലനമില്ലാതെ പേശികളും സന്ധികളും കൂടുതൽ ദൃഢമാവുകയും ഉണരുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു.
- മോശമായ ഉറക്കം : നമ്മൾ ഉറങ്ങുന്ന രീതിയും സന്ധി വേദനക്ക് കാരണമാകാറുണ്ട്. സുഖപ്രദമായ സ്ഥലത്തു കിടക്കാതിരിക്കുന്നതും തലയണകൾ ഉപയോഗിക്കുന്നതും ശരിയായ രീതിയിൽ അല്ലെങ്കിൽ പുറം, കഴുത്ത്, സന്ധികൾ എന്നിവയ്ക്ക് വേദനയുണ്ടാകാൻ കാരണമാകും.
സന്ധി വേദനയിൽ നിന്നും എങ്ങനെ മറികടക്കാം
- രാവിലെ എഴുന്നേൽക്കുമ്പോൾ ലളിതമായ സ്ട്രെച്ചുകൾ ചെയ്യുക. അത് പേശികളെയും സന്ധികളെയും അയവുള്ളതാക്കാൻ സഹായിക്കും.
- മൃദുവായ മസാജ് പേശികളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും വേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് അമിതമാകാതെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നിർജലീകരണം ഒഴിവാക്കാൻ സഹായിക്കും.
- നടത്തം, നീന്തൽ, യോഗ തുടങ്ങിയ പതിവ് വ്യായാമങ്ങൾ പേശികളെ ശക്തിപ്പെടുത്താനും സന്ധികളുടെ വീക്കം കുറയ്ക്കാനും, വഴക്കം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
- മഞ്ഞൾ, ഇഞ്ചി, ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങളും മത്സ്യ എണ്ണയിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളും സന്ധി വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും.
ശില്പ സുദർശൻ
Highlight : Morning stiffness take care arthritis daily